ആവേശം പ്രകടിപ്പിച്ച് രാഷ്ട്രനായകർ
text_fieldsഅബൂദബി: ഖലീഫസാറ്റിെൻറ വിജയകരമായ വിക്ഷേപണത്തോട് ആവേശകരമായി പ്രതികരിച്ച് യു.എ.ഇ ഭരണാധികാരികൾ. പുതു ചരിത്ര ദിവസം എന്നാണ് കൃത്രിമോപഗ്രഹ വിക്ഷേപണത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിശേഷിപ്പിച്ചത്. ഇമറാത്തിെൻറ കുട്ടികൾ കഴിവും പാകതയും വിജ്ഞാനവും െതളിയിച്ച ആഘോഷമായിരുന്നു വിക്ഷേപണം. തങ്ങളുടെ ശിരസ്സുകൾ ആകാശത്തിലേക്ക് ഉയർന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇമറാത്തിെൻറ അഭൂതപൂർവമായ നേട്ടമാണ് ഖലീഫസാറ്റിെൻറ വിക്ഷേപണമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ബഹിരാകാശത്തെ പുണരാനുള്ള നമ്മുടെ സ്വപ്നങ്ങളെ യുവജനങ്ങൾ യാഥാർഥ്യമാക്കിയിരിക്കുന്നു.
അവർ ശാസ്ത്രനേട്ടത്തിെൻറ പുതിയ രേഖ സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിെൻറ യുവതയിൽ നാം അഭിമാനം കൊള്ളുന്നു. അറബികൾ മത്സരിക്കാനും നേതൃത്വം നൽകാനും കഴിവുറ്റവരാണെന്ന് ഇൗ നേട്ടം തെളിയിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേട്ടത്തിൽ രാജ്യത്തെ ഭരണാധികാരികളെയും ജനങ്ങളെയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു. മാനവരാശിയെ സേവിക്കുന്നതിലും സന്തോഷം നേടുന്നതിലും ഭാവി ഉറപ്പാക്കുന്നതിലും ശൈഖ് സായിദിെൻറ കാലടികളെ പിന്തുടർന്ന് നാം തുടരുന്ന പ്രയാണത്തിലെ മഹത്തായ നേട്ടങ്ങളാണ് യു.എ.ഇയുടെ ചൊവ്വാദൗത്യവും ബഹിരാകാശ പദ്ധതികളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ നേട്ടങ്ങളിൽ നിർണായകമാണ് ഖലീഫസാറ്റിെൻറ വിക്ഷേപണമെന്ന് സഹമന്ത്രിയും നാഷനൽ മീഡിയ കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ പറഞ്ഞു.
യു.എ.ഇ നേതൃത്വത്തിന് ആത്മാർഥമായ അഭിനന്ദനം അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമറാത്തി^അറബ് ചരിത്ര നിമിഷങ്ങളെ നിർവചിക്കുന്നതാണ് ഖലീഫസാറ്റ് വിക്ഷേപണ വിജയമെന്ന് അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. പുതിയ നേട്ടങ്ങൾ കരഗതമാക്കുന്നതിന് യുവതലമുറക്കുള്ള ശക്തമായ പ്രചോദനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഖലീഫസാറ്റ് ശൈഖ് സായിദിെൻറ സ്വപ്നങ്ങളെ സഫലീകരിക്കുന്നുവെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബദുല്ല ഖലീഫ ആൽ മരി പറഞ്ഞു.
യു.എ.ഇക്ക് ഇതൊരു ചരിത്രദിനമാണ്. എം.ബി.ആർ.എസ്.സിയെയും അതിെൻറ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
