Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖ​ലീ​ഫ​സാ​റ്റ്​...

ഖ​ലീ​ഫ​സാ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ സം​ഘ​ത്തി​ന്​ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഖ​ലീ​ഫ​സാ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ സം​ഘ​ത്തി​ന്​ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ സ്വീ​ക​ര​ണം ന​ൽ​കി
cancel

ദു​ബൈ: ഖ​ലീ​ഫ​സാ​റ്റ്​ രൂ​പ​ക​ൽ​പ​ന​യി​ലും നി​ർ​മാ​ണ​ത്തി​ലും പ​ങ്ക്​ വ​ഹി​ച്ച എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘ​ത്തി​ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​ർ സ​ബീ​ൽ കൊ​ട്ടാ​ര​ത്തി​ൽ ശ​നി​യാ​ഴ്​​ച സ്വീ​ക​ര​ണം ന​ൽ​കി. ഖ​ലീ​ഫ​സാ​റ്റി​െ​ൻ​റ വി​ക്ഷേ​പ​ണം അ​ഭി​മാ​ന​ത്തി​െ​ൻ​റ ഉ​റ​വി​ട​മാ​ണെ​ന്ന്​ ഇ​രു നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്പൂ​ർ​ണ​മാ​യി ഇ​മ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​ർ രൂ​പ​ക​ൽ​പ​ന​യും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ച്ച പ്ര​ഥ​മ കൃ​ത്രി​മോ​പ​ഗ്ര​ഹ​മാ​ണ്​ ഖ​ലീ​ഫ​സാ​റ്റ്. ജ​പ്പാ​നി​ലെ ത​നി​ഗാ​ഷി​മ ദ്വീ​പി​ലെ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ്​ ഇ​ത്​ വി​ക്ഷേ​പി​ച്ച​ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൈ​ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം തു​ട​ങ്ങി​യ​വ​രും സ്വീ​ക​ര​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khalifasat
News Summary - khalifasat engineering team-uae-gulfnews
Next Story