ഖലീഫ സാറ്റ് വിക്ഷേപണം ഒക്ടോബർ 29ന്
text_fieldsദുബൈ: മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ വികസിപ്പിച്ചെടുത്ത യു.എ.ഇയുടെ സ്വന്തം ഉപഗ്രഹമായ ഖലീഫ സാറ്റ് വിക്ഷേപണം ഒക്ടോബർ 29ന് നടക്കും.
ജപ്പാനിലെ തനേഗാഷിമ സ്പേസ് സെൻററിൽ വെച്ചാണ് വിക്ഷേപണം. സായിദ് വർഷത്തിലെ രാജ്യത്തിെൻറ മികച്ച സാേങ്കതിക നേട്ടമായി പൂർണമായി സ്വദേശി യുവജനങ്ങളുടെ മേൽനോട്ടത്തിൽ വികസിപ്പിച്ചെടുത്ത ഖലീഫ സാറ്റ് മാറും.
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അഭിമാനകരമായ സന്ദർഭമാണിതെന്നും ഇമറാത്തി യുവതയെ പ്രചോദിപ്പിക്കുന്നതിനും അവർക്കാവശ്യമായ സാേങ്കതി സൗകര്യങ്ങളൊരുക്കുന്നതിനും രാഷ്ട്ര നായകരുടെ മഹത്തായ പിന്തുണ ലഭിച്ചതു മൂലമാണ് ഇതു സാധ്യമായതെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
യു.എ.ഇയിലെ അത്യാധുനിക സാേങ്കതികവിദ്യ രംഗത്തെ ആദ്യ ഉൽപന്നങ്ങളിലൊന്നായാണ് ഖലീഫസാറ്റ് അന്തർദേശീയ തലത്തിൽ അറിയപ്പെടുക. യോഗ്യരായ ഇമാറാത്തി എൻജിനീയർമാരുടെ വലിയ സംഘമാണ് ഖലീഫസാറ്റ് രൂപകൽപന ചെയ്തതും നിർമിച്ചതും. ബഹിരാകാശ സാേങ്കതികനിർമാണ മേഖലയിലേക്ക് യു.എ.ഇയുടെ കുതിച്ചു ചാട്ടത്തിനും ഇതു വഴിയൊരുക്കും.
വിവിധ ആവശ്യങ്ങൾക്ക് ഉയർന്ന ഗുണമേന്മയുള്ള വിശദാംശങ്ങളടങ്ങിയ ചിത്രങ്ങൾ ഖലീഫസാറ്റ് ലഭ്യമാക്കും. തദ്ദേശീയമായും ലോകാടിസ്ഥാനത്തിലും സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖല സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ നിവർത്തിക്കാൻ സാധിക്കുന്നവയായിരിക്കും ഇൗ ചിത്രങ്ങൾ. ഭാവിയിലെ ഏറ്റവും വിജയസാധ്യതയുള്ള മേഖലയെന്ന നിലയിൽ ബഹിരാകാശ രംഗത്തെ യു.എ.ഇ നേതൃത്വം എങ്ങനെ നോക്കിക്കാണുന്നുവെന്നതിനും പരിപൂർണമായി ആസൂത്രണം ചെയ്യുന്നുവെന്നതിനുമുള്ള വ്യക്തമായ സൂചകമാണ് ഖലീഫസാറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
