Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ഴി​ഞ്ഞ വ​ർ​ഷം ഖ​ലീ​ഫ...

ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി നേ​ടി​യ​ത്​ 60 പേ​റ്റ​ന്‍റു​ക​ൾ

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി നേ​ടി​യ​ത്​ 60 പേ​റ്റ​ന്‍റു​ക​ൾ
cancel
Listen to this Article

അ​ബൂ​ദ​ബി: 2025ല്‍ ​അ​ബൂ​ദ​ബി​യി​ലെ ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി നേ​ടി​യ​ത്​ 60 പേ​റ്റ​ന്‍റു​ക​ള്‍. യു.​എ.​ഇ​യി​ലെ മ​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​ക​ളേ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് പേ​റ്റ​ന്‍റു​ക​ള്‍ കാ​ര്യ​ത്തി​ല്‍ ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി എ​ന്ന​ത് സ്ഥാ​പ​ന​ത്തി​ന്‍റെ മി​ക​വാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2023ല്‍ 22 ​പേ​റ്റ​ന്‍റു​ക​ളാ​ണ് സ്ഥാ​പ​ന​ത്തി​ന് ല​ഭി​ച്ച​ത്. 2024ല്‍ ​ഇ​ത് 32 ആ​യി വ​ര്‍ധി​ച്ചു. ര​ണ്ടു​വ​ര്‍ഷം​കൊ​ണ്ട് പേ​റ്റ​ന്‍റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 173 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് യൂ​നി​വേ​ഴ്‌​സി​റ്റി​ക്കു​ണ്ടാ​യ​ത്. ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ള്‍ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി​ക്കു​ള്ള ശേ​ഷി​യാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​ത്.

നി​ര്‍മി​ത​ബു​ദ്ധി, ഓ​ട്ടോ​ണ​മ​സ് സി​സ്റ്റം​സ്, അ​ഡ്വാ​ന്‍സ്ഡ് മെ​റ്റീ​രി​യ​ല്‍സ്, ആ​രോ​ഗ്യ​പ​രി​ച​ര​ണ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്കാ​ണ് പേ​റ്റ​ന്‍റ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ യൂ​നി​വേ​ഴ്‌​സി​റ്റി 850ലേ​റെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 800ലേ​റെ പേ​റ്റ​ന്‍റ്​ അ​പേ​ക്ഷ​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​ക്കി​രി​ക്കു​ന്ന​ത്. 350ലേ​റെ പേ​റ്റ​ന്‍റു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. യു.​എ.​ഇ​യു​ടെ ദീ​ര്‍ഘ​കാ​ല മ​ത്സ​ര​ക്ഷ​മ​ത​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ണ് പ്രാ​യോ​ഗി​ക ന​വീ​ക​ര​ണ​വും വി​ജ്ഞാ​ന സം​ര​ക്ഷ​ണ​വും ബൗ​ദ്ധി​ക​സ്വ​ത്ത് രൂ​പ​വ​ത്ക​ര​ണ​വു​മെ​ന്ന്​ ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ര്‍ ഇ​ബ്രാ​ഹിം അ​ല്‍ഹ​ജ്​​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Khalifa University received 60 patents last year
Next Story