ഖലീഫസാറ്റ് ആദ്യം പകർത്തിയത് പാം ജുമൈറയുടെ ചിത്രം
text_fieldsദുബൈ: ഖലീഫസാറ്റ് പകർത്തിയ ആദ്യ ഒൗദ്യോഗിക ഫോേട്ടാ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ (എം.ബി.ആർ.എസ്.സി) എൻജിനീയർമാർ തിങ്കളാഴ്ച പ്രദർശിപ്പിച്ചു. ദുബൈയിലെ പ്രശസ്തമായ കെട്ടിടം പാം ജുമൈറയുടെ ചിത്രമാണ് ഖലീഫസാറ്റിൽനിന്നുള്ള ആദ്യത്തേത്. ഉയർന്ന റെസല്യൂഷനുള്ള ഇൗ ഫോേട്ടാ ഖലീഫ സാറ്റ് ദുബൈക്ക് മുകളിലൂടെ കടന്നുപോയ ഒക്ടോബർ 31ന് പുലർച്ചെ 1.32നാണ് പകർത്തിയത്. പരീക്ഷണാർഥത്തിൽ പകർത്തിയ ദുബൈയുടെ ആദ്യ രണ്ട് ഫോേട്ടാകൾ അറേബ്യൻ ഉൾക്കടലിെൻറയും വേൾഡ് െഎലൻഡ്സിെൻറതുമായിരുന്നെന്നും എന്നാൽ മാനദണ്ഡപ്രകാമുള്ളതല്ലാത്തിനാൽ അവ പരിഗണിച്ചില്ലെന്നും എം.ബി.ആർ.എസ്.സി ഇമേജ് േപ്രാസസിങ് സെക്ഷൻ മാനേജർ ആമിർ ആൽ മഹീറി പറഞ്ഞു.
ഖലീഫസാറ്റ് പകർത്തിയ പാം ജുമൈറയുടെ ഫോേട്ടാ എൻജീനിയറിങ് സംഘം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്ക് ശനിയാഴ്ച സമർപ്പിച്ചിരുന്നു.