Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത സുരക്ഷാ ബോധവത്കരണവുമായി കെജി വിദ്യാര്‍ത്ഥികള്‍
text_fieldsbookmark_border
ഷാര്‍ജ: ഗതാഗത സുരക്ഷാ ബോധവത്കരണ സന്ദേശവുമായി ഷാര്‍ജ ഇന്ത്യന്‍ സ്കൂൾ കിൻറർഗാർഡനിലെ കുരുന്നുകള്‍. റൗണ്ട് എബൗട്ടും സിഗ്നലും കളിപ്പാട്ട വാഹനങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ചാണ് കെജി ടുവിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികൾക്ക് ബോധവത്കരണ സന്ദേശമെത്തിച്ചത്. വിദ്യാര്‍ത്ഥികളൊരുക്കിയ റോഡ് സുരക്ഷാ ക്യാമ്പയിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആക്ടിംഗ് പ്രസിഡൻറ് മാത്യു ജോ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സോമന്, ട്രഷറര്‍ വി.നാരായണന് നായര്‍,പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്, ഹെഡ്മിസ്ട്രസ് അസ്റ ഹുസൈന്, സൂപ്പര്‍വൈസര്‍മാരായ മംതാ ഗോജര്‍, ഗ്രേസി ബരാേട്ടാ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ ഗതാഗത സുരക്ഷാ പാലന ലഘുലേഖകളും വിതരണം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
