ഷാർജ ഇന്ത്യൻ സ്കൂളിൽ കെ.ജി വൺ രജിസ്ട്രേഷൻ തുടങ്ങി
text_fieldsഷാർജ: ഷാർജ ഇന്ത്യൻ സ്കൂളിൽ 2025-26 വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശന നടപടികൾ ആരംഭിച്ചു. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന കെ.ജി വൺ പ്രവേശനത്തിന്റെ രജിസ്ട്രേഷൻ തുടങ്ങി. ഇന്ത്യൻ സ്കൂളിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗൾഫ് റോഡ് നഴ്സറി വിദ്യാർഥികൾക്കെല്ലാം കെ.ജി വണ്ണിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
മറ്റുള്ള പ്രീ സ്കൂൾ കുട്ടികൾക്കും ഇന്ത്യൻ സ്കൂളിൽ പ്രവേശനം നേടാൻ അവസരമുണ്ട്. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കുട്ടികൾക്കുള്ള സീറ്റുകളുടെ എണ്ണം നിജപ്പെടുത്തുകയെന്ന് ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് പറഞ്ഞു.
എങ്കിലും 1000 കുട്ടികൾക്ക് ഈ വർഷവും പ്രവേശനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷന്റെ എണ്ണം കൂടുതലാണെങ്കിൽ നറുക്കെടുപ്പിലൂടെ കുട്ടികൾക്ക് കെ.ജി വൺ പ്രവേശനം അനുവദിക്കും.
അടുത്ത വർഷം മാർച്ച് 31ന് നാലു വയസ്സ് പൂർത്തിയാക്കുന്നവർക്കായിരിക്കും കെ.ജി വൺ പ്രവേശനം ലഭിക്കുക. http://sis.orison.school/Orison/SISAdmission.aspx എന്ന വെബ്സൈറ്റിലൂടെയാണ് കെ.ജി വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും.

