ഷാർജ സർക്കാർ നഴ്സറികളിൽ കെ.ജി ക്ലാസുകൾ ഉൾപ്പെടുത്തും
text_fieldsഷാർജ: എമിറേറ്റിലെ സർക്കാർ നഴ്സറികളിൽ കിന്റർ ഗാർട്ടൻസ് ക്ലാസുകൾ കൂടി ഉൾപ്പെടുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഒന്നാം ക്ലാസിലേക്ക് നേരിട്ട് വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിന് യോഗ്യരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അൽ മദാമിലെ 'ഖലീഫ അൽ ഹംസ' സ്കൂളിന്റെ വിപുലീകരണത്തിനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ എല്ലാ വിദ്യാഭ്യാസ തലങ്ങളും ഉൾപ്പെടുത്തി അടുത്ത അധ്യയന വർഷം മുതൽ പൗരന്മാർക്ക് 20 ശതമാനം കിഴിവ് നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് ഷാർജ വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. സഈദ് മുസാബഹ് അൽ കഅബി പറഞ്ഞു. ദിബ്ബ അൽ ഹിസ്നിലെ അൽ 'ഖവാസിം കോട്ട' പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനും ശൈഖ് സുൽത്താൻ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

