കെ.എഫ്.എം ഇഫ്താര്‍ സംഗമം
text_fieldsഷാര്‍ജയില്‍ നടന്ന കെ.എഫ്.എം ഇഫ്താര്‍ സംഗമത്തില്‍നിന്ന്
ഷാര്‍ജ: കൊടുങ്ങല്ലൂര്‍ മേഖലയിലെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ ഫ്രണ്ട്സ് മീറ്റ് (കെ.എഫ്.എം) ഇഫ്താര്‍ കുടുംബസംഗമം ഷാര്‍ജയില്‍ നടന്നു. സഫാരി മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ടി.കെ. മുഹമ്മദ് റഷീദ് റമദാന് സന്ദേശം നല്കി.
വി.യു. ഹുസൈന് ഖിറാഅത്ത് നടത്തി. പ്രസിഡന്റ് നൗഷാദ് ചാലില്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ മലയാളി വ്യവസായി സി.പി. സാലിഹ് മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍മാരായ ഇസ്ഹാഖ് അലി, ദിലീപ് സൈദ്, ഷാജഹാന് എന്നിവര്‍ സംസാരിച്ചു. കെ.എഫ്.എം മുന്‍ പ്രസിഡന്റ്, സെക്രട്ടറി പദങ്ങളലങ്കരിച്ചവരെയും കെ.എഫ്.എം ട്രഷറര്‍ നജു അയ്യാരിന്റെ മകന് ഹാദി അഹമ്മദിനെയും ചടങ്ങില്‍ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 800ഓളം പേര് സംഗമത്തില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് അനില്‍ ബാവക്കുട്ടി നേതൃത്വം നല്കി. സെക്രട്ടറി സമീര്‍ ബാബു സ്വാഗതവും കണ്‍വീനര്‍ എം.എം. നജീബ് നന്ദിയും പറഞ്ഞു.

