കേരളോത്സവം കൊടിയിറങ്ങി
text_fieldsഅബൂദബി: മലയാളി സമാജത്തിൽ നടന്ന കേരളോത്സവം സമാപിച്ചു. 51 കലാകാരന്മാർ ഒരുമിച്ചു നടത്തിയ പഞ്ചാരിമേളം സമാപന ദിവസം അവിസ്മരണീയമാക്കി. തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ നിരവധി കലാപരിപാടികളും രാത്രി വൈകിയും കേരളോത്സവ വേദിയിൽ അരങ്ങേറി. പ്രവേശന കൂപ്പൺ നറുക്കെടുപ്പിൽ ജെമിനി ബിൽഡിങ് മെറ്റീരിയൽ സ്‌പോൺസർ ചെയ്ത 20 പവൻ സ്വർണ നാണയം കെ.പി. നവാസിനാണ് ലഭിച്ചത്. 50ഓളം മറ്റു സമ്മാനങ്ങളും നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനിച്ചു.
നൊസ്റ്റാൾജിയ, സോഷ്യൽ ഫോറം എന്നീ സംഘടനകളുടെ സ്റ്റാൾ ഒന്നാം സ്ഥാനം പങ്കുവെച്ചപ്പോൾ സാംസ്‌കാരിക വേദി, നിനവ് സാംസ്‌കാരിക വേദി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനും അർഹരായി. പ്രസിഡൻറ് ഷിബു വർഗീസ്, വൈസ് പ്രസിഡൻറ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി.കെ. ജയരാജൻ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര, കേരളോത്സവം കോഓഡിനേറ്റർ സതീഷ് കുമാർ, ആർട്സ് സെക്രട്ടറി രേഖിൻ സോമൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
