റിയാദിൽ മലയാളികളെ കൊള്ളയടിച്ചു -സാമൂഹികപ്രവർത്തകന് കുത്തേറ്റു
text_fields
റിയാദ്: ബത്ഹക്ക് സമീപം ഗുബേരയിലും ഉൗദിലുമായി മൂന്ന് മലയാളികൾ കൊള്ളയടിക്കിരയായി. ശനിയാഴ്ച രാവിലെ ഒമ്പതോടെ ഗുബേരയിലെ തെൻറ വീടിന് മുന്നിൽ വെച്ച് എറണാകുളം സ്വദേശി ജോൺസൺ മാർക്കോസും സുഹൃത്ത് കൊല്ലം സ്വദേശി ഉണ്ണിയും 9.30ഒാടെ സമീപത്തെ ഉൗദ് സ്ട്രീറ്റിൽ മലപ്പുറം സ്വദേശി മുഹമ്മദുമാണ് അക്രമിക്കപ്പെട്ടത്. ഇവരിൽ നിന്ന് മൂന്നംഗ അക്രമി സംഘം പണവും മൊബൈൽ ഫോണുകളും ഇഖാമയുൾപ്പെടെയുള്ള രേഖകളും കവർന്നു.
കത്തിക്കുത്തിൽ ജോൺസണ് പരിക്കുമേറ്റു. കൊടുക്കാനുള്ള പണം വാങ്ങാൻ സുഹൃത്ത് ഉണ്ണി പുറത്തുവന്ന് വിളിച്ചപ്പോഴാണ് ജോൺസൺ പുറത്തിറങ്ങിയത്. ഇരുവരും വീടിന് മുന്നിൽ നിന്ന് സംസാരിക്കുേമ്പാൾ ഒരു സ്കൂട്ടറിലാണ് കവർച്ച സംഘം എത്തിയത്. ഇവരുടെ കൈയ്യിൽ കത്തിയും ഇരുമ്പുവടിയുമുണ്ടായിരുന്നു. ഇരുവരിൽ നിന്നും പഴ്സുകളും ഫോണുകളും കൈക്കലാക്കിയ സംഘം െഎഫോൺ ഒാപൺ ചെയ്തുകൊടുക്കാൻ വിസമ്മതിച്ചതിനാണ് ജോൺസണിെൻറ ഇടതുകൈത്തണ്ടയിൽ കത്തികൊണ്ട് കുത്തിയത്. മുറിവേറ്റു. ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു.
ഉണ്ണിയുടെ 1,200 റിയാലും സാംസങ്ങ് ഫോണും ജോൺസണിെൻറ 18,00 റിയാലും െഎഫോണും ഇഖാമ (2119381792), കുട്ടികളുടെ ഇഖാമ, ബാങ്ക് കാർഡ്, ഇൻഷുറൻസ് കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമാണ് നഷ്ടപ്പെട്ടത്. നിമിഷ നേരത്തിനുള്ളിൽ അതിക്രമം നടത്തി സംഘം സ്കൂട്ടറിൽ കയറി സ്ഥലംവിട്ടു. ഇതേ സംഘത്തിെൻറ കൈയ്യിലാണ് ഉൗദ് സ്ട്രീറ്റിൽ വെച്ച് മുഹമ്മദും അകപ്പെട്ടതെന്നാണ് കരുതുന്നത്. ഡ്യൂട്ടിക്ക് പോകാനായി വാഹനത്തിന് അടുത്തുനിൽക്കുേമ്പാൾ സ്കൂട്ടറിലെത്തിയ സംഘം ഇഖാമ (2114947365), ഇസ്തിമാറ, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് പിടിച്ചുപറിച്ചത്. ഷർട്ട് വലിച്ചുകീറി. ഇൗ സമയം ആളുകൾ വരുന്നത് കണ്ട് കൂടുതൽ അതിക്രമത്തിന് മുതിരാതെ സംഘം സ്ഥലംവിടുകയായിരുന്നു.
സംഭവമുണ്ടായ ഉടനെ ജോൺസൺ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കേസെടുത്ത പൊലീസ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവസരവുമൊരുക്കി കൊടുത്തു. ബത്ഹ സ്റ്റേഷനിൽ വെച്ചാണ് തങ്ങൾക്ക് നേരിട്ട അതേ അനുഭവവുമായി എത്തിയ മുഹമ്മദിനെ ജോൺസൺ കണ്ടുമുട്ടിയത്. സാമൂഹിക പ്രവർത്തകരാണ് ജോൺസണും ഉണ്ണിയും. േജാൺസൺ ഒ.െഎ.സി.സി എറണാകുളം ജില്ലാ വൈസ് പ്രസിഡൻറും എറണാകുളം ഡിസ്ട്രിക്റ്റ് അസോസിയേഷൻ രക്ഷാധികാരിയുമാണ്. കൊട്ടിയം കൂട്ടായ്മ ഭാരവാഹിയാണ് ഉണ്ണി. കവർച്ചക്കിരയായവരുടെ ഇഖാമയും മറ്റു രേഖകളും കണ്ടുകിട്ടുന്നവർ 0508166015 (ജോൺസൺ), 0532460820 (മുഹമ്മദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
