കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമലയാളം മിഷന് അബൂദബി ചാപ്റ്ററും കേരള സോഷ്യല്‍ സെന്ററും സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: കലാസാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശുഷ്കമാകുന്നതാണ് ലഹരി പദാര്‍ഥങ്ങളുടെ പ്രയോഗം കേരളത്തില്‍ വർധിച്ചുവരുന്നതിന് ഒരു കാരണമെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. കേരള സോഷ്യല്‍ സെന്ററും മലയാളം മിഷന് അബൂദബി ചാപ്റ്ററും സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന് ആമ്പല്‍ വിദ്യാർഥിനി മാനസി മനോജ് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ ചെയര്മാന് സൂരജ് പ്രഭാകര്‍, യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി, കേരള സോഷ്യല്‍ സെന്റര്‍ വനിതവിഭാഗം കണ്‍വീനര്‍ പ്രജിന അരുണ്‍ എന്നിവർ സംസാരിച്ചു. ഡോ. ഹസീന ബീഗം രചിച്ച 'വിജയത്തിന്റെ കാല്പാടുകള്' എന്ന പുസ്തകത്തിന്റെ കവര്‍പേജ് പ്രകാശനം കെ.പി. രാമനുണ്ണി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, മലയാളം മിഷന് അബൂദബി ചാപ്റ്റര്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കണ്‍വീനര്‍ ബിജിത് കുമാര്‍, കലാവിഭാഗം സെക്രട്ടറി നിഷാം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

