Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തി​െൻറ ശാഠ്യം...

കേരളത്തി​െൻറ ശാഠ്യം പ്രവാസികളുടെ യാത്ര മുടക്കും 

text_fields
bookmark_border
കേരളത്തി​െൻറ ശാഠ്യം പ്രവാസികളുടെ യാത്ര മുടക്കും 
cancel

ദു​ബൈ: ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​റി​​െൻറ പി​ടി​വാ​ശി​മൂ​ലം മു​ട​ങ്ങു​ന്ന​ത്​ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട്​ ഏ​തു​വി​ധേ​ന​യും നാ​ട​ണ​യാ​ൻ കാ​ത്തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ മ​ട​ക്ക​യാ​ത്ര. ആ​വ​ശ്യ​ത്തി​ന്​ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ  ദു​രി​ത​ത്തി​​െൻറ ക​യ്​​പു​നീ​ർ ആ​വോ​ളം കു​ടി​പ്പി​ച്ച പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്ക്​ സ്വ​ന്തം​നാ​ട്​ കൂ​ടു​ത​ൽ വി​ദൂ​ര​മാ​വു​ക​യാ​ണ്. ഇ​വ​രി​ലേ​റെ​യും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും ആ​രോ​ഗ്യ​പ്ര​ശ്​​ന​മു​ള്ള​വ​രും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​മാ​ണ്. വ്യ​ത്യ​സ്​​ത നി​യ​മ​ങ്ങ​ളു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ്പാ​ദി​ച്ച്​ യാ​ത്ര​ന​ട​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. യു.​എ.​ഇ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​യ വ​ന്ദേ​ഭാ​ര​ത്, ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ​യെ​ല്ലാം യാ​ത്ര​ക്ക്​ തൊ​ട്ടു​മു​മ്പ്​ റാ​പി​ഡ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ഫ​ലം നെ​ഗ​റ്റി​വ്​ ആ​യ​വ​രെ മാ​ത്ര​മാ​ണ്​ പാ​സ്​​പോ​ർ​ട്ടി​ൽ ഫി​റ്റ്​ ടു ​ട്രാ​വ​ൽ സ്​​റ്റാ​മ്പ്​ പ​തി​പ്പി​ച്ച്​ ഇ​മി​ഗ്രേ​ഷ​നി​ലേ​ക്ക്​ വി​ട്ട​ത്. അ​തേ​സ​മ​യം, റാ​പി​ഡ്​ ടെ​സ്​​റ്റി​ൽ നെ​ഗ​റ്റി​വ്​ കാ​ണി​ച്ച പ​ല​ർ​ക്കും നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഖ​ത്ത​ർ, സൗ​ദി, ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റാ​പി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല. ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ച്ച്, പ്ര​ത്യ​ക്ഷ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ യാ​ത്ര​ക്ക്​ അ​നു​വ​ദി​ക്കു​ക​യാ​ണ്​. ഖ​ത്ത​റി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന ഇ​ഫ്​​തി​റാ​സ്​ ആ​പ്പി​ൽ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രു​ടെ സൂ​ച​ന​യാ​യ പ​ച്ച നി​റം ഉ​ള്ള​വ​ർ​ക്ക്​ യാ​ത്ര​ചെ​യ്യാ​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങു​ക​ത​ന്നെ ചെ​യ്യും. സൗ​ദി​യി​ൽ കൃ​ത്യ​ത​യി​ല്ലാ​ത്ത റാ​പി​ഡ്​ ടെ​സ്​​റ്റ്​ സ​ർ​ക്കാ​ർ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​ക​യു​മി​ല്ല. 25,000 രൂ​പ​യോ​ളം മു​ട​ക്കി​യാ​ലേ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കൂ.

കു​വൈ​ത്തി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക്ക്​ അ​നു​മ​തി​യി​ല്ല. ശ്വാ​സ​ത​ട​സ്സ​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​വി​ടെ പ​രി​ശോ​ധ​ന. ബ​ഹ്​​റൈ​നി​ൽ രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ലേ​ പ​രി​ശോ​ധി​ക്കൂ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. ഒ​മാ​നി​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ റാ​പി​ഡ്​ പ​രി​ശോ​ധ​ന​പോ​ലും.
ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ചി​ത്ര​വാ​ദ​ങ്ങ​ളു​യ​ർ​ത്തി സ്വ​ന്തം ജ​ന​ത​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​ശി​ഷ്യാ കേ​ര​ള​ത്തി​​െൻറ തി​ള​ക്കം കെ​ടു​ത്തു​ക​യാ​ണ്.

Show Full Article
TAGS:keralam flight gulf news 
Web Title - keralam-flight-uae-gulf news
Next Story