ലുലു ഹൈപ്പർ മാർക്കറ്റിൽ കേരള വീക്ക് പ്രമോഷൻ
text_fieldsകേരളത്തിൽനിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശന വാരാഘോഷം അബൂദബി മുഷ്രിഫ് മാളിൽ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ മാൾ സന്ദർശിക്കുന്നു
അബൂദബി: കേരളത്തിൽനിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശന വാരാഘോഷം മുഖ്യമന്ത്രി അബൂദബിയിൽ ഉദ്ഘാടനം ചെയ്തു. അബൂദബി മുഷ്രിഫ് മാളിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ എം.ഡി ഡോ. ഇളങ്കോവൻ എന്നിവരും സംബന്ധിച്ചു. കേരളത്തിൽനിന്നുള്ള അരി, ഭക്ഷ്യ എണ്ണകൾ, കറിപ്പൗഡറുകൾ, ചക്ക ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിലുള്ളത്. താലപ്പൊലി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് മാളിൽ മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചത്. എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അബൂദബി ഡയറക്ടർ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

