കേരള ട്രൈത്ലോൺ ലീഗ് 29 മുതൽ
text_fieldsകേരള ട്രൈത്ലോൺ ലീഗ് ലേലത്തിൽ പങ്കെടുത്തവർ
ദുബൈ: കേരള റൈഡേഴ്സ് യു.എ.ഇ ഒരുക്കുന്ന കേരള ട്രൈത്ലോൺ ലീഗ് (കെ.ടി.എൽ സീസൺ-2) നവംബർ 29 മുതൽ ഡിസംബർ 19 വരെ നടക്കും. 16 പേർ അടങ്ങുന്ന ആറു ടീമുകൾ ഇത്തവണ സ്വിമ്മിങ് റൈസിങ്, റണ്ണിങ് വിഭാഗങ്ങളിൽ മത്സരിക്കും. അംഗങ്ങൾക്കുവേണ്ടിയുള്ള ആവേശകരമായ ലേലം കഴിഞ്ഞ ദിവസം നടന്നു.
കേരള ട്രൈത്ലോൺ ലീഗ് 29 മുതൽഅബ്ദുല്ല-ദിലീപ് എന്നിവർ നയിക്കുന്ന മല്ലു മച്ചാൻസ്, ജിയോ-ലാലു നയിക്കുന്ന തണ്ടർ ബോൾട്ട്, ഹമീദ്-നിസാർ നയിക്കുന്ന ഒടിയൻസ്, ഷിജോ-ഫൈസൽ നയിക്കുന്ന ട്രൈ വാരിയേർസ്, അനിൽ-സന്തോഷ് നയിക്കുന്ന ട്രാക്ക് ഫൈറ്റേഴ്സ്, ഷിജോൻ-ഷഫീഖ് നയിക്കുന്ന മാമാങ്കം എന്നീ ഗ്രൂപ്പുകളാണ് ഇത്തവണ മാറ്റുരക്കുന്നത്. ക്ലബ് അംഗങ്ങൾക്ക് പുറമെ നാട്ടിലെ ക്ലബുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളും ഇവരോടൊപ്പം മത്സരിക്കുന്നു എന്നതാണ് സീസണിെൻറ പ്രത്യേകത. ലേലത്തിന് കെ.ടി.എൽ എക്സിക്യൂട്ടിവ് സമിതി ഭാരവാഹികളായ നവനീത്, ഫഹദ്, മുഹമ്മദ് ഹസൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

