കേരള സിലബസ് പ്ലസ് ടു: യു.എ.ഇ സ്കൂളുകൾക്ക് മികച്ച വിജയം
text_fieldsദുബൈ: കേരള സിലബസ് പ്ലസ് ടു പരീക്ഷയെഴുതിയ യു.എ.ഇയിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. വിവിധ സ്കൂളുകളിലായി ആകെ 589 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 498 പേർ ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ 114 വിദ്യാർഥികൾ ആറ് വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. ഇതിൽ 71 പേർ അബൂദബിയിലെ മോഡൽ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ്. ഇവിടെ പരീക്ഷ എഴുതിയ 104 കുട്ടികളും വിജയിച്ചു.
ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 114 പേരിൽ 109 പേർ ഉപരിപഠനത്തിന് അർഹരായി. 21 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു.
ദുബൈയിലെ ഗൾഫ് മോഡൽ സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 118 പേരിൽ 66 പേരാണ് വിജയിച്ചത്. ഇവരിൽ നാലുപേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ആകെ പരീക്ഷ എഴുതിയ 57 പേരും ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ എട്ട് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസും നേടി. ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിൽ പരീക്ഷ എഴുതിയ 66 പേരിൽ 52 പേർ വിജയിച്ചു. രണ്ടുപേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്കൂളിൽ പരീക്ഷ എഴുതിയ 44 പേരിൽ 40 പേർ വിജയിച്ചു. മൂന്ന് പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
ഫുജൈറ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 61 പേരിൽ 53 പേർ വിജയിച്ചു.
മൂന്നുപേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 25 പേർ പരീക്ഷ എഴുതിയതിൽ 16 പേർ വിജയിച്ചു. മൂന്നുപേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

