‘കേരള സ്റ്റോറി’ സിനിമ; സർക്കാർ നടപടി സ്വീകരിക്കണം -വേൾഡ് കെ.എം.സി.സി
text_fieldsഫുജൈറ: ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ കേരളത്തെയും കേരളീയരെയും ഗുരുതരമായി അപമാനിക്കാനുള്ള പുതിയൊരു ശ്രമമാണ് അണിയറയിലുള്ളവർ നടത്തുന്നതെന്ന് ബോധ്യപ്പെട്ടതായി വേൾഡ് കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. സിനിമയുടെ ട്രെയിലറിൽ കേരളത്തെ വളരെ നെഗറ്റീവായും വിദ്വേഷം പരത്തുന്നതുമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒരു യുവതിയെ ബീഫ് കഴിക്കാൻ മറ്റു സ്ത്രീകൾ നിർബന്ധിക്കുന്ന രംഗവും കേരളം 25 വർഷത്തിനുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റാകുമെന്നും ഇവിടെ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും അവകാശപ്പെടുന്ന രംഗവും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള പ്രചാരണ തന്ത്രമായി മാത്രമേ കാണാൻ കഴിയൂ. മനുഷ്യരെ വെറുക്കാൻ പ്രേരിപ്പിക്കുന്ന ഈ സിനിമ കേരളത്തിന്റെ സാംസ്കാരിക പൈതൃകമായ ഐക്യം, സഹിഷ്ണുത, ബഹുസ്വരത എന്നിവയെ ആക്രമിക്കുന്ന രീതിയിലാണ്. കേരളത്തിന്റെ മതേതര ഘടനക്കെതിരെ നേരിട്ടുള്ള ആക്രമണമായി വേൾഡ് കെ.എം.സി.സി ഈ സിനിമയെ കാണുന്നു -പ്രസ്താവന ചൂണ്ടിക്കാട്ടി.
ഇത്തരം വിഭജനവും വിദ്വേഷവും പരത്തുന്ന ഉള്ളടക്കത്തിന്റെ പ്രചാരണം തടയാൻ കേരള സർക്കാർ ഉടൻ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ, ട്രഷറർ യു.എ. നസീർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

