You are here
കേരള സോഷ്യല്‍ സെൻററിന് അബൂദബി പോലീസിെൻറ ആദരം
അബൂദബി: നാലു പതിറ്റാണ്ടായി അബൂദബി മലയാളികളുടെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ കേരള സോഷ്യല്‍ സെൻററിനെ അബൂദബി പോലീസ് ആദരിച്ചു. തികച്ചും യു.എ.ഇ.ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബൂദബി ശാബിയ പോലീസ് ആസ്ഥാനത്ത് പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങില്‍ ആസ്മ പോലീസ് മേധാവി സുഹൈല്‍ സഈദ് അല്‍ ഖൈലി കേരള സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് എ. കെ. ബീരാന്‍കുട്ടിക്ക് അവാര്‍ഡ് സമ്മാനിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. അബൂദബി നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഒരേയൊരു അംഗീകൃത സംഘടനയായ കേരള സോഷ്യല്‍ സെൻററിന് ലഭിച്ച ഈ അംഗീകാരം സെൻററിെൻറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഏറെ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനും പ്രചോദനമാകുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം പ്രസിഡൻറ് എ.കെ. ബീരാന്‍കുട്ടി അഭിപ്രായപ്പെട്ടു.