കേരള സോഷ്യൽ സെന്റർ യുവജനോത്സവം: കലാമത്സരങ്ങൾ ഇന്ന് അവസാനിക്കും
text_fieldsഅബൂദബിയിൽ നടക്കുന്ന കേരള സോഷ്യൽ സെന്റർ യുവജനോത്സവം 2023ന്റെ ഉദ്ഘാടന
പരിപാടി
അബൂദബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ‘യുവജനോത്സവം 2023’ലെ കലാമത്സരങ്ങൾ ഇന്ന് അവസാനിക്കും. 60 ലധികം മത്സരങ്ങളിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 200ൽപരം വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. സാഹിത്യ മത്സരങ്ങൾ ജൂൺ മൂന്നിന് രാവിലെ ഒമ്പതു മുതൽ കേരള സോഷ്യൽ സെന്ററിൽ നടക്കും. സാഹിത്യ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മേയ് 29 വരെ നീട്ടിയിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കേരള സോഷ്യൽ സെന്ററിന്റെ 026314455 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടണം. 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഔദ്യോഗിക ഭാഷയും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേടിയ വേദവല്ലി തിരുനാവുക്കരശ്, ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, നർത്തകിമാരായ മൻസിയ, തീർഥ, ബിന്ദുലക്ഷ്മി പ്രദീപ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി യുവജനോത്സവം ഉദ്ഘാടനം നിർവഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

