Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സോഷ്യല്‍ സെന്‍റര്‍ വനിത ദിനാചരണം

text_fields
bookmark_border
കേരള സോഷ്യല്‍ സെന്‍റര്‍ വനിത ദിനാചരണം
cancel
camera_alt

അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിന പരിപാടിയില്‍ പ്രസിഡന്റ്വി .പി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വനിത ദിനം ആചരിച്ചു. 'ആരോഗ്യകരമായ ഭക്ഷണ ശീലം' വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ അബൂദബി എല്‍.എല്‍.എച്ച് ഹോസ്പിറ്റലിലെ ഡോ. ഹസീന ജാസ്മിന്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 2022ലെ വിമൻ ഐക്കണ്‍ അവാര്‍ഡ് ജേതാവ് വീണ വിജയകുമാരി മുഖ്യാതിഥിയായിരുന്നു. വനിതവിഭാഗം ആക്ടിങ്​ ജനറല്‍ സെക്രട്ടറി പ്രജിന അരുണ്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, ആക്ടിങ്​ ജനറല്‍ സെക്രട്ടറി ശശി കുമാര്‍, ഷിജിന കണ്ണന്‍ദാസ് (ശക്തി തിയറ്റര്‍ അബൂദബി), ഷല്‍മ സുരേഷ് (യുവകല സഹിതി), വനിത കമ്മിറ്റി അംഗം ശരണ്യ സതീശന്‍, ഷെമി നൗഷാദ്, മീഡിയ കോഓഡിനേറ്റര്‍ കെ.കെ. ശ്രീവത്സന്‍, മിനി രവീന്ദ്രന്‍, സിന്ധു ഗോവിന്ദന്‍, ബിന്ദു ഷോബി എന്നിവർ സംസാരിച്ചു. കുട്ടികള്‍ക്കായി നടത്തിയ കളറിങ്​ മത്സരത്തിലെ വിജയികള്‍ക്ക് വനിത കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. എല്‍.എല്‍.എച്ച്. ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Social Center Women's Day Celebration
Next Story