കേരള സോഷ്യല്‍ സെന്റര്‍ ‘ശവ്വാല്‍ നിലാവ്’
text_fieldsഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗായിക യുംന അജിന് നയിച്ച സംഗീത പരിപാടി ‘ശവ്വാല്‍ നിലാവ്’ കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറിയപ്പോള്‍
അബൂദബി: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗായിക യുംന അജിന് നയിച്ച സംഗീത പരിപാടി ‘ശവ്വാല്‍ നിലാവ്’ കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ മന്ത്രി എ.കെ. ബാലന് മുഖ്യാതിഥിയായി. കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.
റഫീഖ് കയനായില്‍ (പ്രസി., അബൂദബി മലയാളി സമാജം), സൂരജ് പ്രഭാകര്‍ (അഹല്യ മെഡിക്കല്‍ ഗ്രൂപ്), എം.കെ. സജീവന്(എവര്‍സേഫ്), ഫൈസല്‍ കാരാട്ട് (റജബ് കാര്‍ഗോ), അന്‍സാരി സൈനുദ്ദീന്‍ (കെ.എസ്.സി ഫിനാൻസ് കമ്മിറ്റി ചെയര്മാന്), ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തില്‍ എന്നിവര്‍ സംസാരിച്ചു. സെന്റര്‍ കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ ഗായകരായ ബൈജു ഫ്രാന്‍സിസ്, കല്യാണി എന്നിവർ പങ്കെടുത്തു. ബാലവേദി കുട്ടികള്‍ നൃത്തം അവതരിപ്പിച്ചു.

