കേരള സോഷ്യൽ സെന്റർ പൂക്കളമത്സരവും കലാപരിപാടികളും 17ന്
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്റർ ‘ഓണാഘോഷം-2023’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരവും കലാപരിപാടികളും 17ന് സെന്റർ അങ്കണത്തിൽ നടക്കും. ഉച്ച മൂന്നിന് സെന്റർ വനിത വിഭാഗം ഒരുക്കുന്ന പൂക്കളമത്സരത്തോടുകൂടി പരിപാടികൾക്ക് തുടക്കമാകും. വൈകീട്ട് ആറു മണി മുതൽ വിവിധ ഓണക്കളികളും വൈകീട്ട് ഏഴു മണി മുതൽ സെന്റർ അംഗങ്ങൾ അവതരിപ്പിക്കുന്ന മാവേലി എഴുന്നള്ളത്ത്, പുലികളി, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക്-ഫ്യൂഷൻ ഡാൻസുകൾ, ഓണപ്പാട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും. പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മൂന്നു പേർ അടങ്ങുന്ന ടീമുകൾ സെപ്റ്റംബർ 15നുമുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം. 18 വയസ്സിൽ താഴെയുള്ളവർക്കും അതിനു മുകളിൽ ഉള്ളവർക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0559916029 , 026314455.

