കേരള സോഷ്യല്‍ സെന്റര്‍ പൂക്കളമത്സരം
text_fieldsപൂക്കളമത്സരം സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയവർക്ക് കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ സമ്മാനം നല്കുന്നു
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ പൂക്കളമത്സരം നടത്തി. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തില്‍ മൂന്നു ടീമും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 10 ടീമും പങ്കെടുത്തു.
കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (ഫൈസാന്‍, ലക്ഷ്മി, നവനീത്), രണ്ടാം സ്ഥാനം (അമുദ, അശ്വിന്, അക്ഷര), മൂന്നാം സ്ഥാനം (മെഹ്റിൻ, ഇന്ഷ, മിന്‍ഹ) എന്നിവര്‍ നേടിയപ്പോള്‍ 18 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം(സുജുമോന്‍, സഗീഷ്, അക്ഷയ്), രണ്ടാം സ്ഥാനം (ശ്രീജ, സഞ്ജുഷ, സതീഷ്), മൂന്നാം സ്ഥാനം (പാര്‍വതി, റൂഷ്, സുനില്‍) എന്നിവര്‍ കരസ്ഥമാക്കി.
പൂക്കളമത്സരത്തോടനുബന്ധിച്ച് സെന്റര്‍ അംഗങ്ങള്‍ക്കായി ഓണക്കളികള്‍ കോര്‍ത്തിണക്കി മത്സരവും ഒരുക്കിയിരുന്നു. ഓണക്കളികളായ ഉറിയടി, വടംവലി, തീറ്റമത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, മ്യൂസിക്കല്‍ ചെയര്‍, കുട്ടികള്‍ക്കായി മിഠായിപെറുക്കല്‍, ബ്രഡ് തീറ്റ മത്സരം, ലെമണ്‍ ആൻഡ് സ്പൂണ്‍ റേസ്, ചാക്ക് ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കവിയും മലയാള മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട പങ്കെടുത്തു.

