കേരള സോഷ്യൽ സെന്റർ പാചകമത്സരം സംഘടിപ്പിച്ചു
text_fieldsഅബൂദബി കേരള സോഷ്യൽ സെന്റർ വനിതവിഭാഗം നടത്തിയ പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
അബൂദബി: അബൂദബി കേരള സോഷ്യൽ സെന്റർ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഷെഫ് സുപ്രീം - ടേസ്റ്റ് ദ ടാലന്റ്’ എന്ന ശീർഷകത്തിൽ യു.എ.ഇ തലത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. ചിക്കൻ ബിരിയാണി, കപ്പയും മീനും, ലഘുഭക്ഷണം (സ്നാക്സ്), പായസം, കേക്ക് എന്നീ ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ 50ലേറെ പേർ പങ്കെടുത്തു. കപ്പയും മീൻകറിയും, ലഘുഭക്ഷണം എന്നീ ഇനങ്ങളിൽ നഷ്വ നൗഷാദ് ഒന്നാം സമ്മാനം നേടിയപ്പോൾ ചിക്കൻ ബിരിയാണി, പായസം, കേക്ക് എന്നീ ഇനങ്ങളിൽ യഥാക്രമം സക്കീന സലിം, ബിൻസി ലെനിൻ, ഇ.പി സുനിൽ എന്നിവർ ഒന്നാം സമ്മാനാർഹരായി.
ചിക്കൻ ബിരിയാണി മത്സരത്തിൽ അനീസ ജാഫർ, എസ്.വി ആകാശ് എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയപ്പോൾ കപ്പയും മീൻകറിയും ഇനത്തിൽ ഖദീജ അഷറഫും സുമ വിപിനും, ലഘു ഭക്ഷണത്തിൽ നസീബ ഉണികണ്ടത്തും റെംനി അസ്കറും, പായസത്തിൽ റെംനി അസ്കറും അനീസ ജാഫറും, കേക്കിൽ ബിൻസി ലെനിനും അനീസ ജാഫറും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പാചക വിദഗ്ധരായ കൃഷ്ണ ആചാര്യ, എ.ആർ ഉദയത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.
കേരള സോഷ്യൽ സെന്റർ വനിതവിഭാഗം കൺവീനർ ഗീത ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മാനദാന ചടങ്ങിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതവിഭാഗം ജോ. കൺവീനർ നാസി ഗഫൂർ, ഗ്രീൻ ഫാം പ്രതിനിധികളായ അർജുൻ, കീർത്തി, പ്രദീപ്, സച്ചിൻ, അബ്ദുൽ ഗഫൂർ, അഭിലാഷ്, ഹസ്സൻ, രാജൻ, റഹ്മത്ത്, ആതിര, നാസി, വിവിധ സംഘടനാപ്രതിനിധികളായ അസീസ് ആനക്കര, റോയ് വർഗീസ്, റഷീദ് അയിരൂർ, റീന നൗഷാദ്, നഈമ അഹമ്മദ്, നൗർബിസ് നൗഷാദ് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ജോ. കൺവീനർമാരായ രജിത വിനോദ് സ്വാഗതവും പ്രിയങ്ക മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

