കേരള സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍
text_fieldsഎ.കെ. ബീരാന്‍കുട്ടി, നൗഷാദ് യൂസഫ്, വിനോദ് രവീന്ദ്രന്
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ അബൂദബിയുടെ (കെ.എസ്.സി) 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
സാമൂഹിക വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി പ്രസിഡന്റായി തുടരും. ആര്. ശങ്കര്‍ (വൈസ് പ്രസിഡന്റ്), നൗഷാദ് യൂസഫ് (ജന. സെക്രട്ടറി ), വിനോദ് രവീന്ദ്രന് (ട്രഷറര്‍), സി.കെ. ബാലചന്ദ്രന് (ഓഡിറ്റര്‍), രാജേഷ് എന്‍.എം (സഹ ഓഡിറ്റര്‍), എ.എച്ച്. ഷഹീര്‍, സരോഷ് കെ, പ്രകാശ് പള്ളിക്കാട്ടില്‍, അനീഷ് പി, മുഹമ്മദ് ശരീഫ്, ഹിഷാം എസ്, അബ്ദുല്‍ നസീര്‍, താജുദ്ദീന്, ധനേഷ് കുമാര്‍, മുഹമ്മദലി സൈദു എന്നിവരാണ് പുതിയ ഭാരവാഹികള്‍.

