Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള സോഷ്യൽ സെന്‍റർ...

കേരള സോഷ്യൽ സെന്‍റർ ജനറൽ ബോഡി യോഗം ജൂൺ മൂന്നിന്​

text_fields
bookmark_border
കേരള സോഷ്യൽ സെന്‍റർ ജനറൽ ബോഡി യോഗം ജൂൺ മൂന്നിന്​
cancel

അബൂദബി: യു.എ.ഇ സർക്കാർ അംഗീകൃത സംഘടനയായ അബൂദബിയിലെ കേരള സോഷ്യൽ സെന്‍റർ വാർഷിക ജനറൽ ബോഡിയോഗം ജൂൺ മൂന്നിന്​ ചേരുമെന്ന് റിട്ടേണിനിങ് ഓഫീസർ അച്യുത് വേണുഗോപാൽ അറിയിച്ചു. അബൂദബിയുടെ സാംസ്കാരിക ഭൂമികയിൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപക്ഷ ഇടപെടലുകൾ കൊണ്ടും സജീവമായ കേരള സോഷ്യൽ സെന്‍ററിന്‍റെ 54ാമത് വാർഷിക ജനറൽ ബോഡിയാണ് നടക്കുന്നത്. ജനറൽ ബോഡിയുടെ മുന്നോടിയായി ഭരണ സമിതിയിലേക്കുള്ള നാമ നിർദേശപത്രിക ശനിയാഴ്ച സമർപ്പിക്കും.

ഞായറാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. നാമനിർദേശം പിൻവലിക്കാനുള്ള അവസരം തിങ്കളാഴ്ചയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരണം മെയ് 19നുമായിരിക്കും. ജൂൺ മൂന്നിന്​ രാത്രി എട്ടിന്​ സാമൂഹ്യ വികസന വകുപ്പ് മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിൽ കേരള സോഷ്യൽ സെന്‍റർ അങ്കണത്തിൽ നടക്കുന്ന ജനറൽ ബോഡിയിൽ വെച്ച് 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. സെന്‍ററിന്‍റെ നിലവിലെ അറുനൂറിലേറെ അംഗങ്ങളിൽ 51 ശതമാനം അംഗങ്ങൾ പങ്കെടുത്താൽ മാത്രമേ ജനറൽ ബോഡിയും തെരഞ്ഞെടുപ്പും നടത്തുകയുള്ളൂവെന്ന് സാമൂഹ്യ വികസന വകുപ്പ് മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general body meetinggulfUAEkerala social center
News Summary - Kerala Social Center General Body Meeting on June 3rd
Next Story