Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള സോ​ഷ്യ​ല്‍...

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘ഓ​ണാ​ഘോ​ഷം-2023’​ല്‍ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച

തി​രു​വാ​തി

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്റ​ര്‍ ‘ഓ​ണാ​ഘോ​ഷം-2023’ സം​ഘ​ടി​പ്പി​ച്ചു. സെ​ന്റ​ര്‍ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ​ത​ല പൂ​ക്ക​ള മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി ഒ​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ 12 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ചു. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഐ​ഷ മ​ര്‍വ, മെ​ഹാ​ന, മെ​ഹ്ഫി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ​മ്മാ​ന​ത്തി​ന് അ​ര്‍ഹ​രാ​യി.

മു​തി​ര്‍ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ബി​ന്നി ടോം, ​തേ​ജ​സ്വി​നി പ്ര​ഭാ​ക​ര​ന്‍, അ​ബ്ദു​ല്‍ ക​ലാം എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​ന് ഒ​ന്നാം സ്ഥാ​ന​വും ശ്രീ​ജ വ​ര്‍ഗീ​സ്, ലി​ഖി​ത അ​ബ്ദു, ര​വീ​ണ ആ​ചാ​ര്യ എ​ന്നി​വ​രു​ടെ ടീ​മി​ന് ര​ണ്ടാം സ്ഥാ​ന​വും മ​ണി​ക​ണ്ഠ​ന്‍, ജി​ഷ ഗ​ഫൂ​ര്‍, സു​മ വി​പി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​ന് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.

ഉ​റി​യ​ടി, ക​സേ​ര​ക​ളി, ബ​ണ്‍ ഈ​റ്റി​ങ്​ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും പു​ലി​യും വേ​ട്ട​ക്കാ​ര​ന്‍ ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മു​ത്തു​ക്കു​ട​ക​ളേ​ന്തി​യ കു​ട്ടി​ക​ളും വ​നി​ത​ക​ളും പു​രു​ഷ​ന്മാ​രും മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. വ​നി​ത​ക​ളു​ടെ​യും കൊ​ച്ചു​കു​ട്ടി​ക​ളു​ടെ​യും തി​രു​വാ​തി​ര, വ​നി​ത​ക​ളും പു​രു​ഷ​ന്മാ​രും അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി, ഗാ​ന​ങ്ങ​ള്‍, നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി.

സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ന്‍ കു​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ന്‍, സൂ​ര​ജ് പ്ര​ഭാ​ക​ര്‍, മി​ഥു​ന്‍, ഉ​ല്‍ക​ര്‍ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ ഷ​ഹീ​ര്‍ അ​വ​താ​ര​ക​യാ​യി. സെ​ന്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് റോ​യ് ഐ. ​വ​ര്‍ഗീ​സ്, ട്ര​ഷ​റ​ര്‍ ഷ​ബി​ന്‍ പ്രേ​മ​രാ​ജ​ന്‍, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ര്‍, അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബാ​ദു​ഷ, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ര്‍, അ​സി​സ്റ്റ​ന്റ് കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​വി. സു​ഭാ​ഷ്, വ​നി​ത വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ പ്രീ​ത നാ​രാ​യ​ണ​ന്‍, ജോ. ​ക​ണ്‍വീ​ന​ര്‍മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ന്‍, ഷെ​ല്‍മ സു​രേ​ഷ്, വ​ള​ണ്ടി​യ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ൺ കൃ​ഷ്ണ​ന്‍, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വ​നി​ത വി​ഭാ​ഗം പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam2023CompetitionKerala social centerConducted
News Summary - Kerala Social Center Conducted Onam Celebration
Next Story