കേരള സോഷ്യൽ സെന്റർ ബാലവേദി ഭാരവാഹികൾ
text_fieldsഫിദൽ ഷഹീർ, റാഹേൽ എറിക്, സായുജ്യ സുനിൽ, നയനിക ശ്രീജീഷ്
അബൂദബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം 2015-2016 പ്രവർത്തനവർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. യോഗത്തിൽ ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം എ.കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
ബാലവേദി വൈസ് പ്രസിഡന്റ് നീരജ് വിനോദ് അനുശോചനപ്രമേയവും ബാലവേദി ജനറൽ സെക്രട്ടറി നൂർബിസ് നൗഷാദ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി സജീഷ് നായർ, വനിതവിഭാഗം ജനറൽ കൺവീനർ സ്മിത ധനേഷ്കുമാർ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ ഫിദൽ ഷഹീറിനെ പ്രസിഡന്റായും റാഹേൽ എറിക്കിനെ ജനറൽ സെക്രട്ടറിയായും സായുജ്യ സുനിലിനെ വൈസ് പ്രസിഡന്റായും നയനിക ശ്രീജീഷിനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. കൂടാതെ, 25 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. മനസ്വിനി വിനോദ്( മ്യൂസിക് ക്ലബ് കൺവീനർ), റോഹൻ മേനോൻ (ജോ. കൺവീനർ), നിയ വിനോദ് (ഡാൻസ് ക്ലബ് കൺവീനർ), സാൻവി സെൽജിത് (ജോ. കൺവീനർ). രോഹിത് ദീപുവു (സ്പോർട്സ് ക്ലബ് കൺവീനർ), നിർമൽ ഗിരീഷ് ലാൽ (ജോ. കൺവീനർ), നൗർബിസ് നൗഷാദ് (റീഡിങ് ക്ലബ് കൺവീനർ), നിഖിത സച്ചിൻ (ജോ. കൺവീനർ). ബിയോൺ ബൈജു (ആക്ടിങ് ക്ലബ് കൺവീനർ), സിദ്ധാൻ രമേശ് (ജോ. കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചടങ്ങിൽ ബാലവേദി ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതവും ജനറൽ സെക്രട്ടറി റാഹേൽ എറിക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

