കേരള സോഷ്യൽ സെന്റർ ബാലവേദി: നയനിക പ്രസിഡന്റ്, സിദാൻ സെക്രട്ടറി
text_fieldsനയനിക ശ്രീജീഷ്,
സിദാൻ രമേഷ്
അബൂദബി: കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം 2026-2027 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീറിന്റെ അധ്യക്ഷതയിൽ സെന്റർ അങ്കണത്തിൽ നടന്ന ബാലവേദി വാർഷിക ജനറൽ ബോഡിയോഗം സെന്റർ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയിന്റ് സെക്രട്ടറി നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് 2026–2027 വർഷത്തേക്കുള്ള 31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധൻവി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാൻ രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയന്റ് സെക്രട്ടറി) എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ബാലവേദിയുടെ കീഴിൽ വിവിധങ്ങളായ പരിപാടികളെ ഏകോപിപ്പിക്കുന്നതിനായി മ്യൂസിക് ക്ലബ് കൺവീനർ സായ് മാധവ്, ജോ. കൺവീനർ ആരതി ദിപു, ഡാൻസ് ക്ലബ് കൺവീനർ സാൻവി സൽജിത്, ജോ. കൺവീനർ ആമിന നസ്മിൻ, സ്പോർട്സ് ക്ലബ് കൺവീനർ ബിയോൺ ബൈജു, ജോ. കൺവീനർ മർസൂഖ്, റീഡിങ് ക്ലബ് കൺവീനർ നിഖിത സച്ചിൻ, ജോ. കൺവീനർ ഫൈഹ ഷഹീർ, ആക്ടിങ് ക്ലബ് കൺവീനർ അയാൻ അലി, ജോ. കൺവീനർ അക്ഷജ് ലിഘോഷ് എന്നിവരെയും ജനറൽ ബോഡി തെരഞ്ഞെടുത്തു. ബാലവേദി രക്ഷാധികാരി രാകേഷ് മൈലപ്രത്ത്, സെന്റർ ജോ .സെക്രട്ടറി സ്മിത ധനേഷ് കുമാർ, സാഹിത്യ വിഭാഗം അസി. സെക്രട്ടറി സതീഷ് കാവിലകത്ത്, മുൻ വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

