രക്തദാന ക്യാമ്പുമായി കേരള റൈഡേർസ് യു.എ.ഇ
text_fieldsദുബൈ: യു.എ.ഇയിലെ സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേർസ് യു.എ.ഇ കോവിഡ് കാലത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള റൈഡേർസിെൻറ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച കാലത്ത് എട്ടു മണി മുതൽ വൈകീട്ട് രണ്ടു മണി വരെ ദുബൈ കുവൈത്ത് ആശുപത്രി (അൽ ബറാഹ)യിൽ നടക്കും. കേരള റൈഡേർസിലെ മുഴുവൻ അംഗങ്ങളും ക്യാമ്പിൽ രക്തദാനം നടത്തും.
രക്തദാനം നടത്താൻ താൽപര്യമുള്ളവർ 0523386855 (സുൾഫിക്കർ) നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ദുബൈ ഫിറ്റ്നസ് ചലഞ്ച് ഉൾപ്പെടെ യു.എ.ഇ വേദിയാകുന്ന മിക്ക സ്പോർട്സ് ഇവൻറുകളിലും ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പുവരുത്തുന്ന കേരള റൈഡേർസ് രണ്ടാം വാർഷികാഘോഷത്തിെൻറ ഭാഗമായി വൈവിധ്യങ്ങളായ പരിപാടികളൊരുക്കാനുള്ള തയാറെടുപ്പിലാണ്.

