Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളപ്പിറവി ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
representatives
cancel
camera_alt

മുഹമ്മദ് അബ്ദുസ്സമദ്, മുഹമ്മദ് അനസ്, അനസ് കിളിയണ്ണി

ദുബൈ: കേരളപ്പിറവി ദിനത്തിന്‍റെ ഭാഗമായി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് യു.എ.ഇ അലുമ്​നി (മെസ്‌കാഫ്) പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മെഗാ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് അബ്ദുസ്സമദ് ഒന്നാം സ്ഥാനത്തിന് അർഹനായി.

മുഹമ്മദ് അനസ്, കിളിയണ്ണി അനസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ക്വിസ് മത്സരത്തിന്‍റെ ഫലപ്രഖ്യാപനം നടത്തിയത് എഴുത്തുകാരി ഡോ. താഹിറ കല്ലുമുറിക്കലാണ്. ചടങ്ങിൽ അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഷിനു സോപാനം, സകീർ, സി.പി. മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു. വിജയികൾക്കുള്ള അവാർഡ് ദാനവും ഉപഹാര സമർപ്പണവും ഈ മാസം 10ന് ദുബൈയിൽ നടക്കുമെന്ന് മെസ്‌കാഫ് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala piravi quiz- Winners announced
Next Story