കേരള മാപ്പിള കലാ അക്കാദമി മെഹ്ഫിൽ മീറ്റ്
text_fieldsകേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച മെഹ്ഫിൽ മീറ്റ്
ദുബൈ: കേരള മാപ്പിളകലാ അക്കാദമി ദുബൈ ചാപ്റ്റർ മെഹ്ഫിൽ മീറ്റ് സംഘടിപ്പിച്ചു. ദുബൈ ഖുസൈസിലെ അറക്കൽ പാലസിൽ നടന്ന പരിപാടിയിൽ വ്യവസായരംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു. ദുബൈ ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോയുടെ അധ്യക്ഷതയിൽ രക്ഷാധികാരി ജലീൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജി കാസർകോട് വിഷയാവതരണം നടത്തി.
പ്രവാസികളായ മാപ്പിളകലാ രംഗത്തെ കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനും മാപ്പിളപ്പാട്ട്, ഒപ്പന, കൈമുട്ട് കളി, കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലകളെ പരിശീലിപ്പിക്കാനും അക്കാദമി വേദിയൊരുക്കുമെന്ന് ഷാജി വിശദീകരിച്ചു. കഴിഞ്ഞ മൂന്നു മാസമായി യു.എ.ഇ പ്രവാസികൾക്കായി കേരള മാപ്പിളകലാ അക്കാദമി ദുബൈ ചാപ്റ്റർ നടത്തിവരുന്ന ‘പാട്ടും പാട്ടറിവും’ സൗജന്യ മാപ്പിളപ്പാട്ട് പരിശീലനത്തിൽ പങ്കെടുത്തവരുടെ പരീക്ഷ ഉടൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൻ, ബഷീർ തിക്കോടി, മാനുക്കുട്ടി കലിമ, ഹക്കീം വാഴക്കാൽ, ഹാരിസ് കോസ്മോസ്, ചാക്കോ ഊളക്കാടൻ, ഷമീം അൽനഹ്ദ സെന്റർ, അസ്കർ പട്ടാമ്പി, നദീർ കൊയിലാണ്ടി, ശാക്കിർ യുണീക് എജുക്കേഷൻ, അൻസിഫ് ആതവനാട്, നൗഷാദ് അന്തിക്കോട്, അഡ്വ. ഷറഫുദ്ദീൻ, സിറാജ് ആസ്റ്റർ, അസീസ് മണമ്മൽ എടരിക്കോട്, മാധ്യമ പ്രവർത്തകരായ സാദിഖ് കാവിൽ, ജമാൽ എന്നിവർ മെഹ്ഫിൽ മീറ്റിൽ സന്നിഹിതരായിരുന്നു.
മലപ്പുറം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ്, സാഹിത്യകാരൻ ബഷീർ തിക്കോടി, രാജൻ കൊളാവിപ്പാലം എന്നിവർ ആശംസകളർപ്പിച്ചു. സമീർ കോട്ടക്കൽ, ഹുസൈനാർ എടച്ചാക്കൈ, ഹസീന മഹമ്മൂദ്, അൻസിയ അനസ്, സജീർ വിലാദപുരം, റിയാസ് ഹിഖ്മ, സിറാജ് കോടിക്കൽ എന്നിവർ സംഗീത വിരുന്നൊരുക്കി. പ്രോഗ്രാം കോഓഡിനേറ്റർ യാസ്ക് ഹസ്സൻ, മീഡിയവിങ് കൺവീനർ മുനീർ നൊച്ചാട്, ഭാരവാഹികളായ നിസാർ കളത്തിൽ, സഹീർ വെങ്ങളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ പെരുമ്പട്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

