കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്ററിന് പുതിയ കമ്മിറ്റി
text_fieldsബഷീർ ബെല്ലോ, ഒ.ബി.എം ഷാജി കാസർകോട്, പി.കെ.സി. ഷംസുദ്ദീൻ പെരുമ്പട്ട
ദുബൈ: കേരള മാപ്പിള കലാ അക്കാദമിയുടെ ദുബൈ ചാപ്റ്ററിന്റെ 2025-2027 വർഷത്തേക്കുളള കമ്മിറ്റി രൂപവത്കരിച്ചു. ദുബൈ ഖുസൈസിലെ കാലിക്കറ്റ് സിറ്റി ഹോട്ടലിൽ നിസാർ കളത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ വാർഷിക ജനറൽ ബോഡിയിൽ സംഘാടക സമിതി സെക്രട്ടറി ഫനാസ് തലശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു.
ഖലീലുല്ല ചെംനാട്, ബഷീർ ബെല്ലോ, ഷംസുദ്ദീൻ പെരുമ്പട്ട, സമീർ കോട്ടക്കൽ, ഷമീം ചെറിയമുണ്ടം, യാസ്ക് ഹസൻ കീഴുപറമ്പ്, മിസ്ഹബ് പടന്ന, ഹസീന മഹമ്മൂദ്, റിയാസ് ഹിഖ്മ, തസ്നിം അഹമ്മദ് എളേറ്റിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി കാസർകോട് സ്വാഗതവും സെക്രട്ടറി ഹുസൈനാർ എടച്ചാക്കൈ നന്ദിയും പറഞ്ഞു.
ഹൈദ്രോസ് തങ്ങൾ, ജലീൽ മഷ്ഹൂർ തങ്ങൾ, ഹാരിസ് കോസ്മോസ്, അഷറഫ് കർള, ഫനാസ് തലശ്ശേരി, അബ്ദുല്ല കുട്ടി പി.വി, ഖലീലുല്ല ചെംനാട് എന്നിവരാണ് പുതിയ കമ്മിറ്റിയുടെ രക്ഷാധികാരികൾ.
ഭാരവാഹികളായി ബഷീർ ബെല്ലോ (പ്രസിഡന്റ്), ഒ.ബി.എം ഷാജി കാസർകോട് (ജനറൽ സെക്രട്ടറി), പി.കെ.സി. ഷംസുദ്ദീൻ പെരുമ്പട്ട (ട്രഷറർ), മിസ്ഹബ് പടന്ന (ഓർഗനൈസിങ് സെക്രട്ടറി), യാസ്ക് ഹസൻ കീഴുപറമ്പ് (പ്രോഗ്രാം കോഓഡിനേറ്റർ), മുനീർ നൊച്ചാട് (മീഡിയ വിങ് കൺവീനർ), ഷമീം ചെറിയമുണ്ടം, നിസാർ കളത്തിൽ, സഹീർ വെങ്ങളം, തസ്നീം അഹമ്മദ് എളേറ്റിൽ, സജീർ വിലാദപുരം (വൈസ് പ്രസിന്റുമാർ), ഹുസൈനാർ എടച്ചാക്കൈ, ഗഫൂർ കുന്നിക്കൽ, റിയാസ് ഹിഖ്മ, ഹസീന മഹമ്മൂദ്, അൻസിയ അനസ് (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

