കേരള മാപ്പിള കല അക്കാദമി സ്വീകരണം നൽകി
text_fieldsകേരള മാപ്പിള കല അക്കാദമി ദുബൈ ചാപ്റ്റർ കെ.എച്ച് താനൂരിനെ ആദരിക്കുന്നു
ദുബൈ: പ്രമുഖ സൂഫീ ഗായകൻ കെ.എച്ച് താനൂരിനെ കേരള മാപ്പിള കല അക്കാദമി ദുബൈ ചാപ്റ്റർ ആദരിച്ചു. നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം പകരുകയും ചെയ്ത അതുല്യ പ്രതിഭയാണ് കെ.എച്ച്. യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയ താനൂരിനെ ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോയും ഹകീം വാഴക്കലും ചേർന്ന് ഷാൾ അണിയിച്ചു. നിസാർ കളത്തിൽ ഉപഹാരം സമർപ്പിച്ചു. യാസ്ക് ഹസ്സൻ, മുനീർ നൊച്ചാട്, സഹീർ വെങ്ങളം, തസ്നീം അഹമ്മദ് എളേറ്റിൽ, ഹുസൈനാർ എടച്ചാക്കൈ, മിസ്ഹബ് പടന്ന, റിയാസ് ഹിക്മ, അൻസിയ അനസ്, ഫനാസ് തലശ്ശേരി, ഹകീം വാഴക്കയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി സ്വാഗതവും ട്രഷറർ പി.കെ.സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

