ദുരിതബാധിതരുടെ വിശപ്പകറ്റാൻ ശൈഖ് മുഹമ്മദ് ചാരിറ്റി ഫണ്ടിൽ നിന്ന് സഹായമെത്തി
text_fieldsദുബൈ: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളെ സഹായിക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തതിനു പിന്നാലെ ദുരിതബാധിതർക്കായി 195 ടണ്‍ അരിയും 35 ടണ്‍ ധാന്യപ്പൊടികളും ശൈഖ് മുഹമ്മദിെൻറ ചാരിറ്റി ഫണ്ടില്‍ നിന്ന് അനുവദിച്ചു.
അരിയുടെയും ധാന്യപ്പൊടികളുടെയും പ്രാഥമികഘട്ട വിതരണം ആലപ്പുഴ, എറണാകുളം, തൃശൂര്‍,പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നടന്നു. ഏറ്റവും കൂടുതൽ ക്ലേശമനുഭവിക്കുന്ന മേഖലകളിലെ ക്യാമ്പുകളെയാണ് പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കുന്നത്. വർഷങ്ങളായി ഇന്ത്യയിലെങ്ങുമുള്ള നിരാശ്രയരും നിലാരംബരുമായ ആളുകൾക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ചു വരുന്ന ‘തണല്‍ കല്‍പ്പകഞ്ചേരി’യുടെ അവസരോചിത ഇടപെടലാണ് ദുരിതബാധിതർക്ക് ഇത്ര പെട്ടെന്ന് സഹായമെത്താന്‍ വഴിയൊരുക്കിയത്.
12,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ എത്തിച്ച് വിതരണം തുടരുമെന്ന് തണല്‍ കല്‍പ്പകഞ്ചേരി ചെയര്മാന് എ.പി അബ്ദുസ്സമദും റീജന്‍സി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീനും അറിയിച്ചു.
കെ.എൻ.എമ്മിനു കീഴിലെ ഐ.എസ്.എം, എം.എസ്.എം വളണ്ടിയര്‍മാര്‍ ഇതിനായി സേവന രംഗത്തുണ്ട്. കള്ളിയത്ത് നൂരിഷ, ഫാറൂഖ് ആലപ്പുഴ, അബ്ദുന്നാസര്‍ പൂനൂര്, മാഹിന്‍ ആലുവ, ഷുക്കൂര്‍ സ്വലാഹി, അഹ്മദ് അനസ് മൗലവി, ഹാഷിം ആലപ്പുഴ, ജമാല്‍ കൈപ്പമംഗലം, അബ്ദുല്‍ ഹസീബ് മദനി, ജാഫര്‍ കൈപ്പമംഗലം തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ ഇനീഷ്യേറ്റീവിെൻറ ഭാഗമായി ഫണ്ട് അനുവദിച്ച ശൈഖ് മുഹമ്മദ് ബിന്‍ ബിന്‍ റാഷിദ് ഹ്യുമാനിറ്റേറിയന്‍ ആൻറ് ചാരിറ്റബ്ള്‍ എസ്റ്റാബ്ളിഷ്മെൻറ് ചെയര്മാന് ഇബ്രാഹിം ബൂമില്‍ഹക്ക് കേരള ജനതയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
