You are here

ന​മ്മ​ൾ ചേ​ർ​ത്തു പി​ടി​ക്കും, കേരളം അ​തി​ജീ​വി​ക്കും

08:43 AM
12/08/2019
കേരളത്തിലേക്ക്​ അയക്കുവാൻ റാസൽഖോറിലെ വീട്ടിൽ ഒരുക്കിവെച്ച സാമഗ്രികൾ

ദു​ബൈ: മ​ല​വെ​ള്ളം ആ​ർ​ത്ത​ല​ച്ചെ​ത്തി വ​യ​നാ​ടും മ​ല​പ്പു​റ​ത്തു​മെ​ല്ലാം വീ​ടൊ​ഴി​ഞ്ഞ്​ പോ​യ ആ​ളു​ക​ളെ​ക്കൊ​ണ്ട്​ സ്​​കൂ​ളു​ക​ളും പ​ള്ളി​ക​ളും ഒാ​ഡി​റ്റോ​റി​യ​ങ്ങ​ളും നി​റ​യു​േ​മ്പാ​ഴും അ​വ​ർ​ക്ക്​ ദു​രി​താ​ശ്വാ​സം പ​ക​രു​വാ​നാ​യി സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ കാ​ലി​യാ​യി കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ട്​ മ​ന​സു പി​ട​ഞ്ഞ​പ്പോ​ഴാ​ണ്​ ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന ന​ഫീ​സ ഇ​സ്​​മാ​യി​ലും മു​ജീ​ബ്​ റ​ഹ്​​മാ​നും ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ഇ​ട്ട​ത്. 

ഇ​ന്നോ നാ​ളെ​യോ ദു​ബൈ​യി​ൽ നി​ന്ന്​  കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും എ​യ​ർ​പോ​ർ​ട്ട്​ വ​ഴി യാ​ത്ര ചെ​യ്യു​ന്ന ആ​രെ​ങ്കി​ലും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കു​വാ​ൻ സ​ന്ന​ദ്ധ​രെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. അ​ൽ​പ നേ​രം കാ​ത്തി​രു​ന്നി​ട്ടും മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ എ​ന്തെ​ങ്കി​ലും വാ​ങ്ങി ഒ​രു​ക്കി വെ​ക്കാ​മെ​ന്നോ​ർ​ത്ത്​ ഇ​റ​ങ്ങു​േ​മ്പാ​ഴു​ണ്ട്​ പ​ത്തു കി​ലോ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ സ​ന്ന​ദ്ധ​നാ​യി ഒ​രു യാ​ത്ര​ക്കാ​ര​െ​ൻ​റ മ​റു​പ​ടി സ​ന്ദേ​ശ​മെ​ത്തു​ന്നു. അ​ൽ​പം ക​ഴി​ഞ്ഞ്​ അ​ദ്ദേ​ഹം വീ​ണ്ടും വി​ളി​ച്ചു^  ല​ഗേ​ജി​ൽ നി​ന്ന്​ കു​റ​ച്ച​ധി​കം വ​സ്​​തു​ക്ക​ൾ മാ​റ്റി​യി​ട്ടു​ണ്ട്. 

സ്വ​ർ​ണ​ത്തേ​ക്കാ​ൾ മൂ​ല്യ​മു​ണ്ട്​ ഇൗ ​ബി​സ്​​ക്ക​റ്റ്​ പൊ​തി​ക​ൾ​ക്ക്​ 
ദു​ബൈ: കേ​ര​ള​ത്തെ ഇ​ന്നു കാ​ണും നി​ല​യി​ലേ​ക്ക്​ പ​ടു​ത്തു​യ​ർ​ത്തി​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​െ​ൻ​റ ഇ​ട​പെ​ട​ൽ വീ​ണ്ടും അ​ത്യാ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്ന ഘ​ട്ട​മാ​ണ്​ നാ​ട്ടി​ൽ. ന​ന​ഞ്ഞൊ​ട്ടി​യ വ​സ്​​ത്ര​വു​മാ​യി വ​ന്നു ക​യ​റി​യ മാ​താ​പി​താ​ക്ക​ൾ, കു​ഞ്ഞു​ങ്ങ​ൾ...​അ​വ​രു​ടെ വി​റ​യ​ലും ഞെ​ഞ്ചി​ടി​പ്പും ന​മ്മ​ൾ ഇ​വി​ടെ കേ​ൾ​ക്കു​ന്നു​ണ്ട്. നാ​ടി​നു വേ​ണ്ടി നാം ​ഇ​പ്പോ​ൾ എ​ന്തെ​ങ്കി​ലും ചെ​യ്​​തി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്നു ചെ​യ്യാ​ൻ. 
ദു​ബൈ ക​റാ​മ​യി​ൽ ഒ​രു സം​ഘം യു​വ പ്ര​വാ​സി​ക​ൾ ചേ​ർ​ന്ന്​ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സ്വ​രൂ​പി​ക്കു​ന്നു​ണ്ട്. പു​ൽ​പാ​യ, ബ്ലാ​ങ്ക​റ്റ്, ബെ​ഡ്​​ഷീ​റ്റ്, വ​സ്​​ത്ര​ങ്ങ​ൾ, സാ​നി​റ്റ​റി നാ​പ്​​കി​ൻ, ബി​സ്​​ക​റ്റ്, റ​സ്​​ക്, സോ​പ്പ്, പേ​സ്​​റ്റ്, ഡെ​റ്റോ​ൾ തു​ട​ങ്ങി​യ വ​സ്​​തു​ക്ക​ൾ ആ​ണ്​ സ്വ​രൂ​പി​ക്കു​ന്ന​ത്. ഒ​ര​ു ദി​ർ​ഹ​മി​െ​ൻ​റ ബി​സ്​​ക്ക​റ്റ്​ ​പാ​ക്ക​റ്റ്​ ആ​ണെ​ങ്കി​ൽ പോ​ലും ഇൗ ​സ​മ​യം  സ്വ​ർ​ണ​ക്ക​ട്ടി​ക​ളേ​ക്കാ​ൾ മൂ​ല്യ​മു​ണ്ട​വ​ക്ക്.  ഇ​വ 13ന്​ ​എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ അ​യ​ക്കും. എ​യ​ർ ഇ​ന്ത്യ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ക​രീ​മി​െ​ൻ​റ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ വി​മാ​ന​ക്കൂ​ലി ഒ​ഴി​വാ​യി കി​ട്ടി​യി​ട്ടു​ണ്ട്. 500 കി​ലോ സാ​മ​​ഗ്രി​ക​ൾ​ക്ക്​ 400 ദി​ർ​ഹം ക​സ്​​റ്റം​സ്​ തീ​രു​വ  ന​ൽ​കി സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യ​ും. ക​റാ​മ പോ​സ്​​റ്റ്​ ഒാ​ഫീ​സി​ന്​ സ​മീ​പ​ത്തു​ള്ള അ​ൽ ഷ​റാ​ഫി ബി​ൽ​ഡി​ങി​ലാ​ണ്​ ഇ​വ സ്വ​രൂ​പി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ട്​ ക​ല​ക്​​ട​റു​ടെ നേ​രി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി തി​ക​ച്ചും അ​ർ​ഹ​രാ​യ ആ​ളു​ക​ളി​ലേ​ക്ക്​ അ​വ എ​ത്തി​ക്കു​മെ​ന്ന്​ ഉ​റ​പ്പു ല​ഭി​ച്ച​താ​യി സ​മാ​ഹ​ര​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ഞ്​​ജു (0589288001) നി​ജി​ൻ (0501823077) എ​ന്നി​വ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ വ​ള​രെ കു​റ​വ്​ സാ​മ​ഗ്രി​ക​ൾ മാ​ത്ര​മേ സ്വ​രൂ​പി​ക്കാ​നാ​യി​ട്ടു​ള്ളൂ. പ​ക്ഷെ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തി​െ​ല​ന്ന പോ​ലെ പ്ര​വാ​സി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്ന്​  ഉ​റ​പ്പു​ണ്ട്. 13ന്​ ​ആ​ദ്യ ഘ​ഡു പോ​ക​​െ​ട്ട, അ​ടു​ത്ത ഘ​ട്ടം അ​യ​ക്കു​േ​മ്പാ​ൾ ഒ​രു വി​മാ​നം നി​റ​യെ പ്ര​ള​യം കൊ​ണ്ട്​ മു​റി​വേ​റ്റ കേ​ര​ള​ത്തി​​ന്​ സാ​ന്ത്വ​നം പ​ക​രാ​നു​ള്ള ശ​മ​നൗ​ഷ​ധ​ങ്ങ​ളു​ണ്ടാ​വ​ണം. സാ​ധി​ക്കും, ന​മു​ക്ക​തു സാ​ധി​ക്കും. നാ​മ​തു തെ​ളി​യി​ച്ച​തു​മാ​ണ്. ഇൗ ​പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ലം നാ​ടി​നാ​യു​ള്ള പു​ണ്യ പ്ര​വ​ർ​ത്തി​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ ന​മു​ക്കാ​വ​െ​ട്ട.
 

അ​തു പി​ന്നെ​യെ​പ്പോ​ഴെ​ങ്കി​ലും  നാ​ട്ടി​ലേ​ക്ക​യ​ക്കാം, ഇ​പ്പോ​ൾ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ത്യാ​വ​ശ്യ​മാ​ണ്​ പ്ര​ധാ​നം. 30 കി​ലോ സാ​മ​ഗ്രി​ക​ൾ വ​രെ കൊ​ണ്ടു​പോ​കാ​ൻ ത​യ്യാ​റാ​ണ്​!. അ​തു പോ​ലെ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന്​ നി​ര​വ​ധി പേ​ർ. അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു പോ​ലും. നാ​ട്ടി​ലേ​ക്ക്​ ഇൗ​യ​ടു​ത്തൊ​ന്നും പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വി​ളി​യെ​ത്തി. സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ പി​ന്തു​ണ​ക്കാം എ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി. ഇ​തി​ൽ മ​ല​യാ​ളി​ക​ളോ ഇ​ന്ത്യ​ക്കാ​രോ മാ​ത്ര​മാ​യി​രു​ന്നി​ല്ല.​സ​ഹ​ജീ​വി​ക​ളു​ടെ വേ​ദ​ന​യെ​ക്കു​റി​ച്ചും​  പ്ര​ള​യ​വും രോ​ഗ​വും വി​ശ​പ്പും ജാ​തി​യോ മ​ത​മോ ദേ​ശ​മോ നോ​ക്കാ​തെ ഏ​തു സ​മ​യ​വും ഏ​തു നാ​ട്ടി​ലും വീ​ട്ടി​ലും ക​ട​ന്നു​വ​രാ​മെ​ന്നും ബോ​ധ്യ​മു​ള്ള പ​ല ദേ​ശ​ക്കാ​ർ. ലാഭം പൂർണമായും ഒഴിവാക്കി സാധനങ്ങൾ നൽകാൻ റാസൽഖോറിലെ ഹൈപ്പർമാർക്കറ്റ്​ തയാറായി.

പെ​രു​ന്നാ​ൽ ത​ലേ​ന്ന​ത്തെ ഷോ​പ്പി​ങ്​ ലി​സ്​​റ്റി​ൽ നി​ന്ന്​ പ​തി​വ്​ സാ​ധ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി പു​ത​പ്പു​ക​ളും കു​ട്ടി​യു​ടു​പ്പു​ക​ളും ബി​സ്​​ക്ക​റ്റ്, റെ​സ്​​ക്​ തു​ട​ങ്ങി​യ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ക്കൂ​ട്ടി, ഉ​റ​ങ്ങാ​തെ​യി​രു​ന്ന്​ അ​വ കി​റ്റു​ക​ളാ​യി തി​രി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന ന​ല്ല മ​ന​സു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ക​യ്യി​ൽ ഏ​ൽ​പ്പി​ച്ചു. അ​ങ്ങി​നെ അ​വ​ർ ബ​ലി പെ​രു​ന്നാ​ൾ കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള​താ​ക്കി^​ഇ​ത്​ ഒ​രു വീ​ട്ടി​ലെ മാ​ത്രം ക​ഥ​യ​ല്ല. ഒാ​രോ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും ഒ​രു​പാ​ടൊ​രു​പാ​ട്​ പ്ര​വാ​സി​ക​ൾ ഇ​ക്കു​റി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്​ ഇ​ങ്ങി​നെ​യാ​ണ്. 

സാ​ധ​ന​സാ​മ​ഗ്രി​ക​ൾ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ ഏ​ൽ​പ്പി​ക്കാ​നു​ള്ള ഒാ​ട്ട​പ്പാ​ച്ചി​ലി​നി​ടെ പ​ല​ർ​ക്കും പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ എ​ത്താ​നാ​യി​ല്ല, പ​ല​യി​ട​ങ്ങ​ളി​ലും കൂ​ട്ടു​കാ​രു​ടെ ഇൗ​ദ്​ ന​മ​സ്​​കാ​രം മു​ട​ങ്ങാ​തി​രി​ക്കാ​ൻ പ​ള്ളി​യി​ൽ പോ​കേ​ണ്ട​തി​ല്ലാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളാ​ണ്​ ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള ശേ​ഖ​ര​ണ​വും സോ​ർ​ട്ടി​ങും ഡ്രോ​പ്പി​ങു​മെ​ല്ലാം നി​ർ​വ​ഹി​ച്ച​ത്. ഇ​ന്ന​ത്തെ​പ്പു​ല​രി​യി​ൽ കേ​ര​ള​ത്തി​ൽ പെ​രു​ന്നാ​ൾ വ​ന്നെ​ത്ത​വെ ന​ന​ഞ്ഞു വി​റ​ച്ചി​രി​ക്കു​ന്ന ഒ​രു കൂ​ട്ടം വ​യോ​ധി​ക​ർ​ക്ക്​ ന​മ്മ​ൾ കൊ​ടു​ത്തു​വി​ട്ട സ്​​നേ​ഹ​പ്പു​ത​പ്പു​ക​ൾ ചൂ​ടു​പ​ക​രും. 

വീ​ടു​ക​ൾ അ​ട​ർ​ന്നു വീ​ണ കു​ടും​ബ​ങ്ങ​ളി​ലെ കു​ഞ്ഞു​ങ്ങ​ൾ ബി​ൽ​ഡി​ങ്​ ബ്ലോ​ക്കു​ക​ൾ കൊ​ണ്ട്​ അ​വ​രു​ടെ സ്വ​പ്​​ന ഭ​വ​ന​ങ്ങ​ൾ പ​ണി​യും. കാ​ത​ങ്ങ​ൾ​ക്ക​പ്പു​റ​ത്തു നി​ന്നാ​ണ്​ നാം ​കൈ​യെ​ത്തി​ച്ചു പി​ടി​ക്കു​ന്ന​തെ​ങ്കി​ലും​ ആ ​ആ​ലിം​ഗ​ന​ത്തി​ൽ ഹൃ​ദ​യ​ങ്ങ​ൾ ചേ​ർ​ത്തു​വെ​ക്ക​പ്പെ​ടു​ന്നു​ണ്ട്. നാ​ട്​ ഇ​നി​യും ന​മ്മി​ൽ നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്, കൈ​ക​ൾ നീ​ട്ടി​പ്പി​ച്ചു ത​ന്നെ നി​ൽ​ക്കു​ക, ക​ര​ളു​റ​പ്പോ​ടെ.

ആഗസ്​റ്റ്​ 13നകം കേരളത്തി​േലക്ക്​ സാമഗ്രികളയക്കാൻ
058 928 8001 (ര​ഞ്​​ജു), 050 182 3077 (നി​ജി​ൻ)

Loading...
COMMENTS