കേരളത്തിന് സൗദ് ബിൻ റാശിദ് ഫൗണ്ടേഷെൻറ 1.90 കോടി (10 ലക്ഷം ദിർഹം)
text_fieldsഉമ്മുൽ ഖുവൈൻ: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യു.എ.ഇ ഉമ്മുൽ ഖുവൈനിലെ സഉൗദ് ബിൻ റാശിദ് ആൽ മുഅല്ല ചാരിറ്റബ്ൾ ഫൗണ്ടേഷൻ പത്ത് ലക്ഷം ദിർഹം (1.90 കോടി ഇന്ത്യൻ രൂപ) സംഭാവന നൽകി. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് യു.എ.ഇ നേതൃത്വം നൽകിയ നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ല ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു.
ശൈഖ് സഉൗദിെൻറ നിർദേശമനുസരിച്ച് പുനരധിവാസ കാമ്പയിനിൽ ഫൗണ്ടേഷൻ സജീവ പങ്കാളിത്തം വഹിക്കുമെന്ന് ട്രസ്റ്റ് ബോർഡ് ചെയർമാൻ ശൈഖ് മാജിദ് ബിൻ സഉൗദ് ആൽ മുഅല്ല അറിയിച്ചു. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തന പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം നടപടികളെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ റാശിദ് ഹമദ് ആൽ ഹമർ പഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചാരിറ്റബ്ൾ^ഹ്യുമാനിറ്റേറിയൻ സംരംഭവുമായി സഹകരിച്ച് സംഭാവന തുക കേരളത്തിലെ ദുരിതബാധിതർക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
