Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തിലെ പ്രളയം:...

കേരളത്തിലെ പ്രളയം: സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കേരളത്തിലെ പ്രളയം: സെമിനാർ സംഘടിപ്പിച്ചു
cancel

അബൂദബി: നിനവ് സാംസ്‌കാരിക വേദിയും ഫ്രൻഡ്​സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും (എഫ്.കെ.എസ്.എസ്.പി) ചേർന്ന്​ ‘പ്രളയാനന്തര കേരളം: പ്രശ്‌നങ്ങളും പരിഹാരങ്ങളും’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തില്‍ നടന്ന സെമിനാറിൽ എഴുത്തുകാരി ഹണി ഭാസകര്‍ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നവ മാധ്യമങ്ങളെ എങ്ങനെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം എന്ന്​ അവർ വിശദീകരിച്ചു. ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഓണപ്പാട്ടിലെ വരികള്‍ യാഥാർഥ്യമായത് കേരളം അഭിമുഖീകരിച്ച ഈ ദുരന്തകാലത്താണെന്നും അവര്‍ പറഞ്ഞു. 

എഫ്.കെ.എസ്.എസ്.പി അബൂദബി യൂനിറ്റ് സെക്രട്ടറി ശ്യാം, പ്രസിഡൻറ്​ സ്മിത ധനേഷ് തുടങ്ങിയവര്‍ ദുരന്തം നേരിടാന്‍ കേരളം എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വിശദീകരിച്ചു. യു.എന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി അബൂദബിയിലെത്തി നല്‍കിയ നിർദേശങ്ങളും പങ്കുവെച്ചു. കരിണ്‍ കണ്ണന്‍ കേരളത്തിലെ നദികളുടെ ഗതികളെയും ഡാമുകളുടെ സുരക്ഷയെയും കുറിച്ച്​ ക്ലാസെടുത്തു. 

പ്രളയബാധിത പ്രദേശത്തുള്ള പ്രശ്‌നങ്ങൾ, അവയുടെ പരിഹാരങ്ങൾ എന്നിവയെ കുറിച്ച്​ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സദസ്സ് വിശദമായി ചര്‍ച്ചനടത്തി. നിനവ് സാംസ്‌കാരിക വേദി പ്രസിഡൻറ്​ ഷിബു വര്‍ഗീസ്​ അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡൻറ്​ ടി.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. നിനവ് വേദി ജനറൽ സെക്രട്ടറി കെ.വി. ബഷീര്‍ സ്വാഗതവും എഫ്.കെ.എസ്.എസ്.പി വൈസ് പ്രസിഡൻറ്​ ഇ.പി. സുനില്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newskerala floodseminar
News Summary - kerala flood-seminar-uae-uae news
Next Story