കേരളോത്സവം ഡിസംബറില്‍ അബൂദബിയില്‍
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന കേരളോത്സവം സംബന്ധിച്ച് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അബൂദബി: കേരളപ്പിറവി ദിനാഘോഷങ്ങളോടെ തുടക്കംകുറിച്ച പരിപാടികളുടെ സമാപനമായ കേരളോത്സവം ഡിസംബറിൽ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് അരങ്ങേറുന്ന കേരളോത്സവത്തില്‍ ഭക്ഷണസ്റ്റാളുകള്‍, വിനോദസ്റ്റാളുകള്, തട്ടുകടകള്‍, പ്രദര്‍ശന സ്റ്റാളുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ശാസ്ത്ര പ്രദര്‍ശനം എന്നിവയുണ്ടാവും. സമാപനദിവസമായ ഡിസംബര്‍ ഏഴിന് പ്രവേശന പാസുകള്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി കാറും മറ്റു 101 സമ്മാനങ്ങളും നല്‍കും.
1972ല്‍ സ്ഥാപിതമായ കേരള സോഷ്യല്‍ സെന്റര്‍(കെ.എസ്.സി) യു.എ.ഇ കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
1,500 സജീവ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 4,500ൽ അധികം വ്യക്തികള്‍ കേരള സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്.സി പ്രസിഡന്റ് മനോജ് ടി.കെ, കെ.എസ്.സി ജനറല്‍ സെക്രട്ടറി സജീഷ് സുകുമാരന്‍, കലാവിഭാഗം സെക്രട്ടറി ഹാരിസ് ടി.എച്ച്, ജനറല്‍ കണ്‍വീനര്‍ എ.കെ. ബീരാന് കുട്ടി, സാഹിത്യ വിഭാഗം സെക്രട്ടറി നിഖില്‍ ഹുസൈന്, ഫിനാന്‍സ് കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ദീന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

