Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി യു.എ.ഇയിൽ; ഇന്ന് മൂന്ന് കൂടിക്കാഴ്ചകൾ

text_fields
bookmark_border
മുഖ്യമന്ത്രി യു.എ.ഇയിൽ; ഇന്ന് മൂന്ന് കൂടിക്കാഴ്ചകൾ
cancel

അബൂദബി: ദുബൈയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനം, ഷാർജയിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരള ബിസിനസ് കോൺക്ല േവ് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിലെത്തി. അബൂദബി അന്താരാഷ് ട്ര വിമാനത്താവളത്തിൽ നോർക വൈസ് ചെയർമാൻ എം.എ. യൂസുഫലി, ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഭാര്യ കമലം, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

ബുധനാഴ്ച മൂന്ന് കൂടിക്കാഴ്ചകളാണ് പ്രധാനമായും മുഖ്യമന്ത്രി നടത്തുന്നത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹ്മദ് ആൽ ജാബിർ, അബൂദബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശൈഖ് ഹമദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായാണ് കൂടിക്കാഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala CM pinarayi vijayan in UAE -Gulf News
Next Story