Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തിലെ...

കേരളത്തിലെ വിമാനത്താവളങ്ങളിൽ മോഷണം തുടർക്കഥയാകുന്നു

text_fields
bookmark_border
കേരളത്തിലെ വിമാനത്താവളങ്ങളിൽ മോഷണം തുടർക്കഥയാകുന്നു
cancel

അൽ​െഎൻ: കേരളത്തിലെ വിമാനത്താവളങ്ങളിൽ ലഗേജുകൾ പൊട്ടിച്ച്​ മോഷണം നടത്തുന്ന സംഭവങ്ങൾ വർധിക്കുന്നു. കോഴിക്കോട്​ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം​ മോഷണം  അരങ്ങേറിയെന്ന പരാതി​ യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു​. സ്വർണാഭരണം, വാച്ച്​, പണം തുടങ്ങിയവയാണ്​ നഷ്​ടപ്പെട്ടത്​. 
വിമാനത്തിൽനിന്ന്​ കൺവെയർ ബെൽറ്റിലേക്ക് ലഗേജ് മാറ്റുന്നിടത്ത്​ വെച്ചാണ്​ പെട്ടികൾ പൊട്ടിക്കുന്നതെന്നാണ്​ കരുതുന്നത്​. 

ഗൾഫിലെ വിമാനത്താവളങ്ങളിൽനിന്ന്​ വിമാനം കയറാൻ നേരത്ത്​ വിമാനക്കമ്പനി ജീവനക്കാർ വാങ്ങി സാധാരണ ലഗേജിൽ ഇടുന്ന ബാഗുകളിൽനിന്നാണ് മോഷണം. ഹാൻഡ്​ബാഗായി കൊണ്ടുപോകാമെന്ന ധാരണയിൽ വിലപിടിപ്പുള്ള വസ്​തുക്കൾ ഇത്തരം ബാഗുകളിലാക്കിയാണ്​ യാത്രക്കാർ എത്തുക. 
എന്നാൽ, ബാഗ്​ വലിപ്പം കൂടിയതാണെങ്കിൽ വിമാനം കയറുന്നതിന്​ തൊട്ടുമുമ്പ്​ ജീവനക്കാർ ലഗേജിലേക്ക്​ മാറ്റും. കൈയിൽ വെക്കുന്ന ബാഗാണെന്ന്​ കരുതി ഉറപ്പുള്ള പൂട്ടുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കുന്നതിന്​ യാത്രക്കാർ ശ്രദ്ധിക്കുകയുമില്ല. ഇതാണ്​ മോഷ്​ടാക്കൾക്ക്​ കാര്യങ്ങൾ എളുപ്പമാക്കുന്നത്​. 
ഇത്തരം മോഷണങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ല എന്ന പ്രതികരണമാണ്  സാധാരണ വിമാന കമ്പനികളിൽനിന്ന്​ യാത്രക്കാർക്ക്​ ലഭിക്കുന്നത്​. അതിനാൽ നഷ്​ടപരിഹാരം പോലും യാത്രക്കാരന്​ ലഭിക്കുന്നില്ല. 

വിമാനത്താവള അധികാരികളുടെ നിസ്സംഗതയാണ് മോഷണം ആവർത്തിക്കാൻ കാരണമെന്ന്​ എയർലൈൻ സെയിൽസ്​ എക്​സിക്യൂട്ടീവ്​ ജാബിർ മാടമ്പാട്ട് പറഞ്ഞു. വിമാനത്തിൽനിന്ന്​ ഇറങ്ങുന്ന സ്​ഥലം മുതൽ എമിഗ്രേഷൻ കഴിയുന്നത് വരെയുള്ള സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കണം. യാത്രക്കാർ ചെറിയ ഹാൻഡ് ബാഗ് ഉപയോഗിക്കണം. കൈയിൽ കരുതുന്നതാണെന്ന്​ കരുതി ഉറപ്പുള്ള പൂട്ടുകൾ ഇടാൻ മടിക്കരുത്​. വിലപിടിപ്പുള്ള ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ച്​, പണം തുടങ്ങിയവ പോക്കറ്റിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskerala airport
News Summary - kerala airport-uae-gulf news
Next Story