Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.​കെ. നാ​യ​നാ​രെ...

ഇ.​കെ. നാ​യ​നാ​രെ അ​നു​സ്മ​രി​ച്ച് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി

text_fields
bookmark_border
ഇ.​കെ. നാ​യ​നാ​രെ അ​നു​സ്മ​രി​ച്ച്  കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി
cancel


റി​യാ​ദ്​: ദീ​ർ​ഘ​കാ​ലം കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും സി.​പി.​ഐ.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രു​ടെ ഓ​ർ​മ പു​തു​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്​​ഹ​യി​ലെ അ​ൽ യാ​സ്മി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലും, ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​വാ​ദ്മി​യി​ലെ കേ​ളി ഓ​ഫീ​സി​ലു​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

റി​യാ​ദി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തും ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ ന​ട​ക്കു​ന്ന ചി​ല നീ​ക്ക​ങ്ങ​ളും ഭാ​വി വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ത​ട​യി​ടു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, സീ​ബ കൂ​വോ​ട്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ, മാ​ധ്യ​മ​വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ നാ​യ​നാ​ർ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. ദ​വാ​ദ്മി ഏ​രി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, ഏ​രി​യ ട്ര​ഷ​റ​ർ മു​ജീ​ബ് അ​നു​സ്മ​ര​ണ​കു​റി​പ്പ് അ​വ​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​നാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് പാ​ല​ത്ത്, ദ​വാ​ദ്മി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ്, സ​നാ​ഇ​യ്യ യൂ​നി​റ്റം​ഗം സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മ​ർ സ്വാ​ഗ​ത​വും, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Keli Cultural Centre commemorates E.K. Nayanar
Next Story