കെഫ ഡിസ്ട്രിക്ട് ലീഗ് ലോഗോ പ്രകാശനം
text_fieldsകെഫ ഡിസ്ട്രിക്ട് ലീഗിന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു
ദുബൈ: കേരള എക്സ്പാക്ട് ഫുട്ബാൾ അസോസിയേഷൻ (കെഫ) യു.എ.ഇ സംഘടിപ്പിക്കുന്ന കെഫ ഡിസ്ട്രിക്ട് ലീഗിന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ദുബൈ ഗ്രാൻഡ് ഹയാത്തില്‍ നടന്ന ചടങ്ങിൽ കെഫ പ്രസിഡന്റ് ഷബീർ മണ്ണാരിൽ, ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ, വൈസ് പ്രസിഡൻറ് ഫിനാസ്, സെക്രട്ടറി ഷമീർ വൾവക്കാട്, കോഓഡിനേറ്റർ ബഷീർ കാട്ടൂർ എന്നിവർ പങ്കെടുത്തു.
2024 ഫെബ്രുവരി-മാര്‍ച്ചില്‍ ഇറാനി സ്റ്റേഡിയത്തില്‍ നടക്കുന്ന കെ.ഡി.എൽ ഇലവൻ എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ കേരളത്തിലെ ജില്ല അടിസ്ഥാനത്തിലായിരിക്കും നടക്കുക. നിരവധി ഇന്ത്യൻ താരങ്ങളും ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളും ഓരോ ജില്ലകൾക്ക് വേണ്ടി ബൂട്ടണിയുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

