കെഫ ഡിസ്ട്രിക്ട് ഫുട്ബാള്‍ ടൂര്‍ണമെന്റ് തുടങ്ങി
text_fieldsദുബൈ: കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്റെ (കെഫ) നേതൃത്വത്തില്‍ റാഫ് മോഹ് ബുള്ളിയന്‍ കേരള ഡിസ്ട്രിക്റ്റ് ലീഗ് 11എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ദുബൈയില്‍ തുടങ്ങി. മേയ് അഞ്ചു വരെ കേരളത്തിലെ ജില്ലകള്‍ തമ്മില്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ ജയ്ന്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്(ക്ലബ് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ദുബൈ) നടക്കുന്നത്.
ലത്തീഫ് ആലൂര്, ജാഫര്‍ ഒറവങ്കര, ഷബീര്‍ മണ്ണാരിയില്, സന്തോഷ് കരിവള്ളൂര്‍, ബൈജു ജാഫര്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഘാടക സമിതിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ജില്ലകളെ പ്രതിനിധാനം ചെയ്ത് അതത് ജില്ലകളിലെ പ്രവാസികള്‍ക്ക് പുറമെ ഐ ലീഗ്, സന്തോഷ് ട്രോഫി, ഐ.എസ്.എല്‍ കളിക്കാരും അണിനിരക്കുന്നതാണ് മത്സരങ്ങള്‍. പ്രവേശനം സൗജന്യമാണ്.

