കെഫ കേരള ഡിസ്ട്രിക്ട് ലീഗ്; അൽ ഫറൂഷ്യ തൃശൂർ ജേതാക്കൾ
text_fieldsകെഫ കേരള ഡിസ്ട്രിക്ട് ലീഗിൽ ജേതാക്കളായ അൽ ഫറൂഷ്യ തൃശൂർ എഫ്.സി ടീമംഗങ്ങൾ
ദുബൈ: കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ(കെഫ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ-2ൽ അൽ ഫറൂഷ്യ ഗ്രൂപ് തൃശൂർ എഫ്.സി ജേതാക്കളായി. ഫൈനലിൽ പ്രൊ സ്മാർട്ട് കണ്ണൂർ എഫ്.സിയെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.ടൂർണമെന്റിലെ മികച്ച കളിക്കാരനായി തൃശൂർ എഫ്.സിയുടെ ഇഫാമും മികച്ച ഡിഫൻഡറായി കണ്ണൂർ എഫ്.സിയുടെ ബോറയും മികച്ച ഗോൾ കീപ്പറായി തൃശൂർ എഫ്.സിയുടെ ജിത്തുവിനെയും ടോപ്സ്കോററായി കാസർകോട് എഫ്.സിയുടെ ഇബ്രാഹിമിനെയും മികച്ച കോച്ചായി തൃശൂരിന്റെ ഉബൈദിനെയും തിരഞ്ഞെടുത്തു.
ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾക്ക് മുന്നോടിയായി ട്രോഫി റിവീൽ ചടങ്ങ് ദുബൈ പോസിറ്റിവ് സ്പിരിറ്റ് ചെയർമാൻ ഫാത്തിമ അഹമ്മദ് യൂസുഫ്, ദുബൈ സ്പോർട്സ് കൗൺസിൽ ഹെഡ് അഹമ്മദ് ഇബ്രാഹിം, അൽഐൻ ഫാം പ്രതിനിധികളായ അബിസൺ ജേക്കബ്, മുഹമ്മദ് അജിഫ്, നൗഷാദ്, അബൂബക്കർ, റിനം ഗ്രൂപ് ചെയർമാൻ പി.ടി.എ. മുനീർ, യു.വി മാൾ എം.ഡി ഷുഹൈബ്, അബ്റീക്കോ ഗ്രൂപ് എം.ഡി ഷാജി, ആജൽ ഗ്രൂപ് എം.ഡി സിറാജ്, ഇറ്റാലിയൻ ഫെയിം ലിഡിയ ടൂർഹാനിധി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്ക് കെഫ പ്രസിഡന്റ് ജാഫർ ഒറവങ്കര, ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ, ട്രഷറർ ബൈജു ജാഫർ, കെഫ ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷാദ്, ഹാരിസ്, റഫീഖ്, ആദം അലി, ഷുഹൈബ്, സമ്പത്ത്, ഷഫീക്, ഇൽയാസ് പുതുക്കുടി, ശറഫുദ്ദീൻ, റിയാസ് ഷാൻ, അനു, ബഷീർ ആലത്, ഫൈറൂസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

