കെഫ് ഹോൾഡിംഗ്സും കടേരയും ഒന്നിക്കുന്നു
text_fieldsദുബൈ: ഇന്ത്യൻ ഉടമസ്ഥതയിലുള്ള മുൻനിര ഓഫ്സൈറ്റ് നിർമാണ സാങ്കേതികവിദ്യ കമ്പനിയായ കെഫ് ഹോൾഡിംഗ്സും സിലിക്കൺ വാലിയിലെ പ്രമുഖ ഡിസൈൻ^നിർമാണ കമ്പനിയായ കടേരയും ഒന്നിക്കുന്നു. ഇനി മുതൽ കെഫ് കടേര ഹോൾഡിങ്സ് എന്ന പേരിൽ അറിയപ്പെടുന്ന സ്ഥാപനം അമേരിക്കയിലും മിഡിൽ ഇൗസ്റ്റിലും ഇന്ത്യയിലും നിർമാണ മേഖലയിൽ വിപ്ലവാത്മക മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഓഫ്സൈറ്റ് നിർമാണ സാേങ്കതിക വിദ്യ പ്രയോജനപ്പെടുത്തി സ്കൂളുകൾ, ആശുപത്രികൾ, ഒഫീസുകൾ തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും പശ്ചാത്തല സൗകര്യ വികസനവും കുറഞ്ഞ സമയത്തിലും ചെലവിലും നിർമിച്ചു വരുന്ന കെഫ് കടേരയുമായി കൈകോർക്കുന്നതോടെ കൂടുതൽ മേഖലകളിലേക്ക് സാന്നിധ്യവും സ്വാധീനവും വ്യാപിക്കും.
സമാനമായ ദർശനവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സംഘത്തെ കണ്ടെത്താനായതും ഒപ്പം ചേരാനായതും അതീവ ആഹ്ലാദം പകരുന്നുവെന്ന് കടേര ചെയർമാനും സഹസ്ഥാപകനുമായ മൈകൽ മാർക്സ് അഭിപ്രായപ്പെട്ടു. കെഫ് ഉപയോഗിച്ചു വരുന്ന പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമാണ വിദ്യ യു.എസിലെ നിർമാണ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഇൗ കൂട്ടുകെട്ട് സഹായകമാവുമെന്ന് കടേര ഏഷ്യ പ്രസിഡൻറ് ആഷ് ഭരദ്വാജ് വ്യക്തമാക്കി. ഭവന നിർമാണ മേഖലയിലാണ് കടേരയുടെ കൂടുതൽ സംരംഭങ്ങൾ. 370 കോടിയിലേറെ ആസ്തിയുള്ള സംരംഭത്തിന് സോഫ്റ്റ് ബാങ്ക് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
