Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബീച്ചിൽ കുട്ടികളെ...

ബീച്ചിൽ കുട്ടികളെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി പൊലീസ്​

text_fields
bookmark_border
ബീച്ചിൽ കുട്ടികളെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി പൊലീസ്​
cancel

അബൂദബി: കടലിൽ നീന്തുന്നതിനിടെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ബീച്ചുകളിലെ സുരക്ഷ നിർദേശങ്ങൾ, അടയാളങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ആഴമുള്ള ഭാഗത്ത് നീന്തരുത്. മുങ്ങിമരണം ഒഴിവാക്കാൻ രാത്രിയിലും പുലർവേളകളിലും നീന്തൽ ഒഴിവാക്കണം. കുട്ടികൾ നീന്താൻ പ്രാഗല്​ഭ്യമുള്ളവരാണെങ്കിലും കർശനമായി അവരെ നിരീക്ഷിക്കണം.

വെള്ളത്തിൽ കളിക്കുമ്പോൾ മുങ്ങിമരണം ഒഴിവാക്കാൻ കുട്ടികൾ സംരക്ഷണ ജാക്കറ്റ് ധരിക്കുന്നത്​ ഉറപ്പുവരുത്തണമെന്നും മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.

കുട്ടികൾ നീന്തുന്ന സമയത്ത് ഫോണിലും സോഷ്യൽ നെറ്റ്​വർക്ക് സൈറ്റുകളിലും നോക്കിയിരിക്കരുതെന്നും ഒരു മിനിറ്റത്തെ ജാഗ്രതയില്ലായ്​മ ദുരന്തത്തിലേക്കെത്തിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachAbudhabi Police
News Summary - Keep children on the beach; Police with warning
Next Story