Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീം: ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ പരീക്ഷ കേന്ദ്രം

text_fields
bookmark_border
  • ഹയർ സെക്കൻഡറി പരീക്ഷക്ക് എട്ട് കേന്ദ്രങ്ങൾ
  • വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ 400ഓ​ളം കു​ട്ടി​ക​ൾ ദു​ബൈ​യി​ലെ​ത്തി പ​രീ​ക്ഷ​യെ​ഴു​തും
കീം: ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ പരീക്ഷ കേന്ദ്രം
cancel

ദുബൈ: കേരള എൻജിനീയറിങ്, ആർകിടെക്ചർ, മെഡിക്കൽ (കീം) എൻട്രൻസ് പരീക്ഷ സെന്‍ററായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിനെ നിശ്ചയിച്ചു. ഗൾഫിലെ ഏക പരീക്ഷ കേന്ദ്രമാണിത്. ഇതുസംബന്ധിച്ച നിർദേശം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് എൻട്രൻസ് എക്സാം കമീഷണർ കൈമാറി.

ജൂലൈ നാലിനാണ് കീം പരീക്ഷ. നേരത്തേ മൂന്നായിരുന്നു നിശ്ചയിച്ചിരുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ 400ഓളം കുട്ടികൾ ദുബൈയിലെത്തി പരീക്ഷയെഴുതും. രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ ഫിസിക്സും കെമിസ്ട്രിയും, ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെ മാത്തമാറ്റിക്സ് എന്നിങ്ങനെയാണ് പരീക്ഷ.

അതേസമയം, ഹയർ സെക്കൻഡറി പരീക്ഷക്ക് യു.എ.ഇയിൽ ഇക്കുറിയും എട്ട് സെന്‍ററായിരിക്കുമെന്നും അധികൃതർ അറിയിച്ചു. പരീക്ഷ സെന്‍ററുകളുടെ ഇൻസ്‍പെക്ഷനായി ജനറൽ എജുക്കേഷൻ എക്സാം വിങ് ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. ശിവനെ നിയമിച്ചു. അദ്ദേഹം അടുത്തയാഴ്ചയോടെ ദുബൈയിൽ എത്തും. ജൂൺ 13 മുതലാണ് പരീക്ഷ.

ഹയർ സെക്കൻഡറി പരീക്ഷ കേന്ദ്രങ്ങൾ

റാസൽഖൈമ ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ
ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ
ന്യൂ ഇന്ത്യൻ മോഡൽ
എച്ച്.എസ്.എസ് ദുബൈ
മോഡൽ സ്കൂൾ അബൂദബി
ഇന്ത്യൻ സ്കൂൾ ഫുജൈറ
ഗൾഫ് മോഡൽ സ്കൂൾ ദുബൈ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ
ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് അൽ ഐൻ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keem: Dubai New Indian Model School Examination Center
Next Story