കെ.സി.എഫ് ‘പ്രതിഭോത്സവ 25’ സമാപിച്ചു
text_fieldsകെ.സി.എഫ് യു.എ.ഇ നാഷനല്‍ ‘പ്രതിഭോത്സവ 25’ല്‍ ബനിയാസ് സ്പൈക്ക് എം.ഡി കുറ്റൂര്‍
അബ്ദുറഹ്മാന് ഹാജിക്ക് അവാര്‍ഡ് നല്കുന്നു
അബൂദബി: കെ.സി.എഫ് യു.എ.ഇ ആറാമത് നാഷനല്‍ ‘പ്രതിഭോത്സവ 25’ അബൂദബി ഷാംഖയില്‍ സമാപിച്ചു. വിവിധ എമിറേറ്റുകളിലെ എട്ട് മേഖലകളില്‍നിന്നായി 300ല്‍പരം പ്രതിഭകള്‍ 90 ഇനം കലാ മത്സരങ്ങളില്‍ മാറ്റുരച്ചു. 399 പോയന്റ് നേടി അബൂദബി മേഖല ചാമ്പ്യന്മാരായി. 356 പോയന്റുമായി ദുബൈ സൗത്ത് മേഖല രണ്ടും 325 പോയന്റോടെ ദുബൈ നോര്‍ത്ത് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വനിതകള്‍ക്കായി സംഘടിപ്പിച്ച കുക്കറി മത്സരം, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് മത്സരം എന്നിവ ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളായിരുന്നു.
സമാപന യോഗം കെ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പി.എം.എച്ച് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. ‘കെ.സി.എഫ് ബിസിനസ് എക്സലന്‍സി അവാര്‍ഡ്’ അബ്ദുറഹ്മാന് ഹാജി കുറ്റൂരിന് സമ്മാനിച്ചു. ഡോ. അബൂബക്കര്‍, ഇഖ്ബാല്‍ സിദ്ദക്കട്ടെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു. ബ്യാരി ചേംബര്‍ ഓഫ് കോമേഴ്സിന്റെ ഹിദായത്ത് അദ്ദൂര്‍, അഷ്റഫ് ഷാ മന്തൂര്, താഹ തങ്ങള്‍, ഹമീദ് സഅദി ഈശ്വരമംഗലം, സൈനുദ്ദീന്‍ ഹാജി ബെല്ലാരെ, കെ.എച്ച്. ലത്തീഫ് കക്കിഞ്ചെ, ഹംസ അഹ്സനി വയനാട്, ലത്തീഫ് ഹാജി മാട്ടൂല്‍, അയ്യൂബ് കല്പകഞ്ചേരി, ബ്രൈറ്റ് ഇബ്രാഹിം, ഹകീം തുര്‍ക്കളികെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

