കെ.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsകേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയാങ്കണത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ചടങ്ങില്‍ നിന്ന്
റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാസല്‍ഖൈമ സോണിന്റെ (കെ.സി.സി) നേതൃത്വത്തില്‍ റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയാങ്കണത്തില്‍ രക്തദാന ക്യാമ്പ് നടന്നു. ബ്ലഡ് ഡൊണേഴ്സ് കേരളയും എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വിസ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കെ.സി.സി പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് ഉദ്ഘാടനം ചെയ്തു. 50ഓളം പേര് രക്താനത്തില് പങ്കാളികളായി. സെക്രട്ടറി ഷാജി തോമസ്, യൂത്ത് കമീഷന് ചെയര്മാന് അജി സക്കറിയ, കണ്‍വീനര്‍ നിം എബ്രഹാം, ട്രഷറര്‍ ഡെജി പൗലോസ്, ജോ.സെക്രട്ടറി സുനില്‍ ചാക്കോ, കേരള അബൂബക്കര്‍, മോഹന്‍ പങ്കത്ത്, സക്കീര്‍ എന്നിവര്‍ നേതൃത്വം നല്കി.